---
title: " 'ഇനി ഞങ്ങൾ മൂന്ന് പേർ;'രശ്മിക അമ്മയാകാൻ പോകുന്നോ? വിജയ്-രശ്മിക ആരാധകർക്കിടയിൽ ചർച്ചയായി പുതിയ പോസ്റ്റ്"
english_title: "New post is a topic of discussion among Vijay-Rashmika fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351368/new-post-is-a-topic-of-discussion-among-vijay-rashmika-fans"
published_at: "2026-04-03T16:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf98b05f89b_19.jpg"
keywords: []
---

#  'ഇനി ഞങ്ങൾ മൂന്ന് പേർ;'രശ്മിക അമ്മയാകാൻ പോകുന്നോ? വിജയ്-രശ്മിക ആരാധകർക്കിടയിൽ ചർച്ചയായി പുതിയ പോസ്റ്റ്

> **Lead Summary:** **[**തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു മാസം മുൻപ് വിവാഹിതരായ ഇരുവരും ഹണിമൂൺ ആഘോഷങ്ങളിലായിരിക്കെ രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നത്.

## Article Content

**[**തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു മാസം മുൻപ് വിവാഹിതരായ ഇരുവരും ഹണിമൂൺ ആഘോഷങ്ങളിലായിരിക്കെ രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നത്.

> "ഇനി ഞങ്ങൾ മൂന്നുപേർ" എന്ന താരത്തിന്റെ പോസ്റ്റ് കണ്ടതോടെ രശ്മിക അമ്മയാകാൻ പോകുകയാണെന്നും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണെന്നും ആരാധകർ ഉറപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ 'വിരോഷ്' ബേബിക്കായുള്ള കാത്തിരിപ്പിലാണെന്ന കമന്റുകളുമായി സോഷ്യൽ മീഡിയ ആശംസകൾ കൊണ്ട് നിറഞ്ഞു.

എന്നാൽ ആരാധകരെ ആവേശം കൊള്ളിച്ച ഈ വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് പിന്നീട് വ്യക്തമായി. താരം മാതാപിതാക്കളാകാൻ പോകുന്നു എന്നതല്ല, മറിച്ച് പുതിയൊരു അനിമേറ്റഡ് സീരീസിന്റെ പ്രഖ്യാപനമായിരുന്നു ആ വരികൾക്ക് പിന്നിലുണ്ടായിരുന്നത്.

'ടെറിബ്ലി ടൈനി ടെയിൽസ്' ഒരുക്കുന്ന ‘രശ്മിക ആൻഡ് റൂ’ എന്ന സീരീസിനെ കുറിച്ചായിരുന്നു താരം സൂചിപ്പിച്ചത്. രശ്മികയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'റൂ' എന്ന അനിമേറ്റഡ് കഥാപാത്രത്തെയും ഭർത്താവ് വിജയ് ദേവരകൊണ്ടയെയും ചേർത്തുനിർത്തിയാണ് 'ഞങ്ങൾ മൂന്നുപേർ' എന്ന് രശ്മിക കുറിച്ചത്.

ഇതോടെ താരദമ്പതികൾ ഉടൻ മാതാപിതാക്കളാകുന്നു എന്ന അഭ്യൂഹങ്ങൾക്ക് താല്കാലിക വിരാമമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351368/new-post-is-a-topic-of-discussion-among-vijay-rashmika-fans)