---
title: "മെസ്സിയെ വിളിച്ചു, കേരളത്തിലെത്തിയാൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സഖാക്കൾ മോഷ്ടിക്കുമെന്ന് ഭയം; പരിഹാസ കഥയുമായി നടൻ സലിം കുമാർ"
english_title: "actor salim kumar makes fun of minister v abdurahman inability to bring messi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351399/actor-salim-kumar-makes-fun-of-minister-v-abdurahman-inability-to-bring-messi"
published_at: "2026-04-03T18:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfc15574c3c_salim_kumar.jpg"
keywords: []
---

# മെസ്സിയെ വിളിച്ചു, കേരളത്തിലെത്തിയാൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സഖാക്കൾ മോഷ്ടിക്കുമെന്ന് ഭയം; പരിഹാസ കഥയുമായി നടൻ സലിം കുമാർ

> **Lead Summary:** **കേ**രളത്തിൽ മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം. തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ പ്രചാരണത്തിന് എത്തിയതായിരുന്നു സലിം കുമാർ.

## Article Content

**കേ**രളത്തിൽ മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം. തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ പ്രചാരണത്തിന് എത്തിയതായിരുന്നു സലിം കുമാർ.

കോൺ​ഗ്രസിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നടൻ സലിം കുമാർ സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശനെ ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് സലിം കുമാർ പറഞ്ഞിരുന്നു. പുലിമടയിൽ തല വയ്ക്കരുതെന്നും മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നുമാണ് സലീം കുമാർ പറഞ്ഞത്. നേരത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351399/actor-salim-kumar-makes-fun-of-minister-v-abdurahman-inability-to-bring-messi)