---
title: "'ആ കൃത്യം അങ്ങ് ചെയ്തു, ഇനി പുതിയ മുഖം വരും'; വിശേഷവുമായി അരവിന്ദ് കൃഷ്ണൻ"
english_title: "Aravind Krishnan with a special"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349099/aravind-krishnan-with-a-special"
published_at: "2026-03-22T13:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf9bacef169_Aravind_Krishnan_with_a_special.jpg"
keywords: []
---

# 'ആ കൃത്യം അങ്ങ് ചെയ്തു, ഇനി പുതിയ മുഖം വരും'; വിശേഷവുമായി അരവിന്ദ് കൃഷ്ണൻ

> **Lead Summary:** സോഷ്യൽ മീഡിയയിലെ പ്രിയതാരം 'സ്വാമി ബ്രോ' അഥവാ അരവിന്ദ് കൃഷ്ണൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചു. നടി ശരണ്യ മോഹന്റെ ഭർത്താവായ അരവിന്ദ്, തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തലമുടി മാറ്റിവയ്ക്കുന്ന വിവരം രസകരമായ കുറിപ്പോടെ അറിയിച്ചത്. അരവിന്ദ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

## Article Content

സോഷ്യൽ മീഡിയയിലെ പ്രിയതാരം 'സ്വാമി ബ്രോ' അഥവാ അരവിന്ദ് കൃഷ്ണൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചു. നടി ശരണ്യ മോഹന്റെ ഭർത്താവായ അരവിന്ദ്, തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തലമുടി മാറ്റിവയ്ക്കുന്ന വിവരം രസകരമായ കുറിപ്പോടെ അറിയിച്ചത്. അരവിന്ദ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

തന്റെ കഷണ്ടിത്തലയിലെ മാറ്റങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണെന്നും പുതിയ ലുക്കിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. ചികിത്സയുടെ ഭാഗമായുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ തമാശ കലർന്ന ഈ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശരണ്യ മോഹനും കുടുംബവുമൊപ്പമുള്ള രസകരമായ വീഡിയോകളിലൂടെയാണ് അരവിന്ദ് മുൻപ് ശ്രദ്ധേയനായത്.

''നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതൽ ആയതു കൊണ്ട് 3-4 അപ്പോയിന്റ്മെന്റ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാൻ എത്തി ചേർന്നു. ദീപു അളിയൻ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തിൽ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു!! ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോൾ ആക്‌സിഡന്റ് ആയപ്പോൾ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട. പുറകിൽ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട്.

> ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യാൻ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ഹെൽത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും!! അപ്പോൾ ഇനി കാർകൂന്തളം ആകും എന്ന പ്രതീക്ഷയിൽ.. "പുതിയ മുഖോം "വരും! വരാതിരിക്കില്ല!! വരുമല്ലോ അല്ലേ..'',

2015ലാണ് അരവിന്ദും ശരണ്യ മോഹനും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ശരണ്യ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു വെങ്ങാനൂർ സ്വദേശിയാണ് ഡോക്ടർ കൂടിയായ അരവിന്ദ് കൃഷ്‍ണൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/349099/aravind-krishnan-with-a-special)