---
title: "'ഇതുകൊണ്ടാണ് സ്ത്രീകൾ ഭയപ്പെടുന്നത്'; വിമാനത്തിലെ ദുരനുഭവം പങ്കുവെച്ച് ഉർവി കോത്താരി"
english_title: "'This is why women are afraid'; Urvi Kothari shares her ordeal on a plane"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351309/this-is-why-women-are-afraid-urvi-kothari-shares-her-ordeal-on-a-plane"
published_at: "2026-04-03T12:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf693322064_dgsder.jpg"
keywords: []
---

# 'ഇതുകൊണ്ടാണ് സ്ത്രീകൾ ഭയപ്പെടുന്നത്'; വിമാനത്തിലെ ദുരനുഭവം പങ്കുവെച്ച് ഉർവി കോത്താരി

> **Lead Summary:** **[**വിമാനത്തിനുള്ളിൽ സഹയാത്രികനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഉർവി കോത്താരി. 'സ്ത്രീകൾ എപ്പോഴും ജാഗ്രത പാലിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്' എന്ന കുറിപ്പോടെ ഉർവി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

## Article Content

**[**വിമാനത്തിനുള്ളിൽ സഹയാത്രികനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഉർവി കോത്താരി. 'സ്ത്രീകൾ എപ്പോഴും ജാഗ്രത പാലിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്' എന്ന കുറിപ്പോടെ ഉർവി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഉർവിയുടെ തൊട്ടുപിന്നിലിരുന്ന യാത്രക്കാരൻ തന്റെ കൈകളും കാലുകളും യുവതിയുടെ സീറ്റിനിടയിലൂടെ മുന്നിലേക്ക് നീട്ടി അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു. സീറ്റിന്റെ ഹാൻഡ് റെസ്റ്റിൽ കാൽ വെക്കുകയും സീറ്റിൽ പിടിക്കുകയും ചെയ്യുന്ന ഇയാളുടെ പ്രവർത്തി വീഡിയോയിൽ വ്യക്തമാണ്.

ഇക്കാര്യം വിമാനത്തിലെ ക്യാബിൻ ക്രൂവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉർവി പറയുന്നു. ജീവനക്കാർ വന്ന് സംസാരിച്ചിട്ടും ഇയാൾ തന്റെ ശല്യം തുടർന്നതോടെ സീറ്റിന്റെ ഒരു വശത്തേക്ക് ഒതുങ്ങിയിരുന്ന് യാത്ര പൂർത്തിയാക്കേണ്ടി വന്നുവെന്ന് യുവതി വീഡിയോയിലൂടെ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ പോലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം അസുഖകരമായ സാഹചര്യങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351309/this-is-why-women-are-afraid-urvi-kothari-shares-her-ordeal-on-a-plane)