'ഞങ്ങളെ വിളിച്ചില്ലല്ലോ?'; ചോദ്യം ചോദിച്ച കുരുന്നിനെ വീട്ടിലെത്തിച്ച് വിരുന്ന് നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും; വൈറലായി വിഡിയോ

'ഞങ്ങളെ വിളിച്ചില്ലല്ലോ?'; ചോദ്യം ചോദിച്ച കുരുന്നിനെ വീട്ടിലെത്തിച്ച് വിരുന്ന് നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും; വൈറലായി വിഡിയോ
Mar 21, 2026 02:17 PM | By Anusree vc

( https://moviemax.in/ ) തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് ക്ഷണം ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട കുട്ടി ആരാധികയ്ക്ക് ഒടുവിൽ താരങ്ങളുടെ വക സ്പെഷ്യൽ സർപ്രൈസ്. തന്നെ വിവാഹത്തിന് വിളിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ച കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വിരുന്ന് നൽകിയാണ് താരങ്ങൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ ഈ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു വിജയ്‍യുടേതും രശ്മികയുടേതും. "ഞാൻ നിങ്ങളുടെ വലിയ ആരാധികയല്ലേ, എന്നിട്ടും ഞങ്ങളുടെ കാര്യം മറന്നോ?" എന്നായിരുന്നു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം. വീഡിയോയിലൂടെയുള്ള ഈ ചോദ്യം ശ്രദ്ധയിൽപ്പെട്ട വിജയ് ഉടൻ തന്നെ മറുപടിയുമായി എത്തിയിരുന്നു. കുട്ടിയുടെ ഇഷ്ട ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ചോദിച്ചറിഞ്ഞ താരം, അതെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. വാക്ക് പാലിച്ചുകൊണ്ട് കുരുന്നിനെ വീട്ടിലേക്ക് ക്ഷണിച്ച താരങ്ങളുടെ നടപടിയെ കൈയടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

‘ബുജ്ജിതള്ളി.. നിന്നെ വീട്ടിലേക്ക് ലഞ്ചിന് ക്ഷണിക്കാം. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറയു, നമുക്ക് വീട്ടിൽ വെച്ച് നല്ല അടിപൊളിയായി കഴിക്കാം’ എന്നാണ് താരം കുറിച്ചിരുന്നത്. ഇപ്പോഴിതാ ആരാധികയെ വീട്ടിൽ വിളിച്ച് ദമ്പതികൾ അവൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്‍റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

'വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് കാണാനായത് എനിക്കും എന്റെ കുടുംബത്തിനും ശരിക്കും അത്ഭുതകരവും മറക്കാനാവാത്തതുമായ ഒരു നിമിഷമായിരുന്നു. ഞങ്ങൾ എത്തിയ നിമിഷം മുതൽ, അദ്ദേഹം ഞങ്ങളെ വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. അത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകി. രശ്മിക മന്ദാനയെ കണ്ടുമുട്ടിയതും വളരെ സന്തോഷകരമായിരുന്നു. അവരുടെ പുഞ്ചിരിയും സൗഹൃദവും സന്ദർശനത്തിന് കൂടുതൽ സന്തോഷം നൽകി.' ദമ്പതികളെ കണ്ടുമുട്ടിയ ആഹ്ലാദം പങ്കുവെച്ച വിഡിയോയിൽ കുട്ടി കുറിച്ചു.

ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവർ രഹസ്യമായി നിശ്ചയം നടത്തിയിരുന്നു. മാർച്ച് 4ന് ഹൈദരാബാദിൽ വെച്ച് ഇവർ വിവാഹ സൽക്കാരം നടത്തി. ക്രീം നിറത്തിലുള്ള കുർത്തയും ധോത്തിയുമായിരുന്നു വിജയ്‌യുടെ വേഷം. ചുവപ്പും സ്വർണ്ണവും കലർന്ന സാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞാണ് രശ്മിക എത്തിയത്.

https://www.instagram.com/urs_luckythalli/?utm_source=ig_embed&ig_rid=42a1a918-fb04-4423-a298-35481b89ea2f

Content Highlight: Rashmika and Vijay Deverakonda host a party for a child who asked a question; Video goes viral

Next TV

Related Stories
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

May 27, 2026 02:25 PM

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ...

Read More >>
Top Stories










News Roundup