---
title: "സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; വേർപാട് അമേരിക്കയിൽ വെച്ച്"
english_title: "Social media star 'Gunda Binu' passes away; Farewell ceremony held in America"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351452/social-media-star-gunda-binu-passes-away-farewell-ceremony-held-in-america"
published_at: "2026-04-04T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0976aeb2e9_wsetrw.jpg"
keywords: []
---

# സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; വേർപാട് അമേരിക്കയിൽ വെച്ച്

> **Lead Summary:** **[** സോഷ്യൽ മീഡിയ റീലുകളിലൂടെയും മിമിക്രി പ്രകടനങ്ങളിലൂടെയും പ്രേക്ഷകരുടെ മനംകവർന്ന ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശിയായ ശരത്, അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. സുഹൃത്തുക്കൾ വഴിയാണ് മരണവിവരം സ്ഥിരീകരിച്ചത്.സോഷ്യൽ മീഡിയയിൽ 'ഗുണ്ട ബിനു' എന്ന പേരിലായിരുന്നു ശരത് അറിയപ്പെട്ടിരുന്നത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമൊക്കെയായി ശരത് അവതരിപ്പിച്ച കോമഡി റീലുകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു.

## Article Content

**[** സോഷ്യൽ മീഡിയ റീലുകളിലൂടെയും മിമിക്രി പ്രകടനങ്ങളിലൂടെയും പ്രേക്ഷകരുടെ മനംകവർന്ന ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശിയായ ശരത്, അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. സുഹൃത്തുക്കൾ വഴിയാണ് മരണവിവരം സ്ഥിരീകരിച്ചത്.സോഷ്യൽ മീഡിയയിൽ 'ഗുണ്ട ബിനു' എന്ന പേരിലായിരുന്നു ശരത് അറിയപ്പെട്ടിരുന്നത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമൊക്കെയായി ശരത് അവതരിപ്പിച്ച കോമഡി റീലുകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു.

കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ മിമിക്രി ട്രൂപ്പുകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉൾപ്പെടുത്തി ശരത് പങ്കുവെച്ച രസകരമായ വീഡിയോയാണ് അദ്ദേഹത്തിന്റെ പേജിലെ അവസാന റീൽ.  കഴിഞ്ഞ മാർച്ച് 31-നായിരുന്നു ശരത്തിന്റെ ജന്മദിനം. മലയാളികളുടെ ചിരിയിൽ നിറഞ്ഞുനിന്ന ശരത്തിന്റെ അപ്രതീക്ഷിത വേർപാട് സോഷ്യൽ മീഡിയയിൽ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351452/social-media-star-gunda-binu-passes-away-farewell-ceremony-held-in-america)