---
title: "'രാഹുൽ ജി' എന്ന വിളി കേട്ടു, കൈ കൊടുത്തു, പിന്നെ ചേർത്തുപിടിച്ചു; വികാരാധീനയായി ആർജെ ബിൻസി"
english_title: "RJ Bincy gets emotional after hearing 'Rahul Ji' call, shakes hands, then holds on"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350754/rj-bincy-gets-emotional-after-hearing-rahul-ji-call-shakes-hands-then-holds-on"
published_at: "2026-03-31T12:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb73ab45da7_shakes_hands,_then_holds_on.jpg"
keywords: []
---

# 'രാഹുൽ ജി' എന്ന വിളി കേട്ടു, കൈ കൊടുത്തു, പിന്നെ ചേർത്തുപിടിച്ചു; വികാരാധീനയായി ആർജെ ബിൻസി

> **Lead Summary:** കേരളക്കരയിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിരിക്കെ, യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി. അദ്ദേഹത്തെ കാണാൻ വൻ ജനസാഗരമാണ് വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, മുൻ ബിഗ് ബോസ് താരവും ആർജെയുമായ ബിൻസി പങ്കുവെച്ച വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്.

## Article Content

കേരളക്കരയിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിരിക്കെ, യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി. അദ്ദേഹത്തെ കാണാൻ വൻ ജനസാഗരമാണ് വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, മുൻ ബിഗ് ബോസ് താരവും ആർജെയുമായ ബിൻസി പങ്കുവെച്ച വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്.

അതിരമ്പുഴയിൽ വച്ച് രാഹുൽ ​ഗാന്ധിയെ കണ്ട സന്തോഷമാണ് ബിൻസി പങ്കുവച്ചിരിക്കുന്നത്. രാഹുലിനെ കാണാനായി ട്രാഫിക് ബ്ലോക്കെല്ലാം തരണം ചെയ്ത് എത്തുന്ന ബിൻസിയെ വീഡിയോയിൽ കാണാം. ഒടുവിൽ സ്ഥലത്തെത്തിയ തനിക്ക് രാഹുലിനെ കാണാനാവുമോ എന്ന സങ്കടവും നിരാശയുമൊക്കെ ബിൻസി പങ്കുവയ്ക്കുന്നുണ്ട്. കാരണം നൂറ്കണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. 'ഒരു പ്രതീക്ഷയിലും ഇല്ല. കാരണം ഇത്രയും ആള്‍ക്കാരുണ്ട്. ഒന്ന് കാണാന്‍ പറ്റിയാല്‍ മതിയായിരുന്നു', എന്നെല്ലാം ബിൻസി പറയുന്നുണ്ട്.

ഒടുവിൽ പരിപാടി കഴിഞ്ഞ് പോകാൻ നിന്ന രാഹുൽ ​ഗാന്ധിയ്ക്ക് മുന്നിൽ ബിൻസി എത്തി. അദ്ദേഹത്തെ 'രാഹുൽ ജി' എന്ന് വിളിക്കുന്നതും രാഹുൽ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. കയ്യിൽ കരുതിയിരുന്ന മഞ്ഞപ്പൂവ് രാഹുലിന് ബിൻസി നൽകുന്നുമുണ്ട്. പിന്നാലെ രാഹുൽ, ബിൻസിയെ കെട്ടിപ്പിടിക്കുന്നുമുണ്ട്.

[https://www.instagram.com/rj.bincy/?utm_source=ig_embed&ig_rid=f7e816df-3caf-483f-b6c8-0cf9c490df8d](https://www.instagram.com/rj.bincy/?utm_source=ig_embed&ig_rid=f7e816df-3caf-483f-b6c8-0cf9c490df8d)

### Related Links & Sources
- [Original Story Source](https://moviemax.in/news/350754/rj-bincy-gets-emotional-after-hearing-rahul-ji-call-shakes-hands-then-holds-on)