'ആട് 3 കോസ്റ്റ്യൂം ചെയ്തത് ബാഹുബലി ടീം'; സ്റ്റെഫി സേവ്യറിന്റെ കഠിനാധ്വാനത്തെക്കുറിച്ച് സൈജു കുറുപ്പ്

'ആട് 3 കോസ്റ്റ്യൂം ചെയ്തത് ബാഹുബലി ടീം'; സ്റ്റെഫി സേവ്യറിന്റെ കഠിനാധ്വാനത്തെക്കുറിച്ച് സൈജു കുറുപ്പ്
Apr 3, 2026 03:32 PM | By Anusree vc

(moviemax.in) മലയാളത്തിലെ മുൻനിര കോസ്റ്റ്യൂം ഡിസൈനർമാരിൽ ഒരാളായ സ്റ്റെഫി സേവ്യറിന്റെ മികവിനെ പ്രശംസിച്ച് നടൻ സൈജു കുറുപ്പ്. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ആട് 3'യിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളാണ് താരം പങ്കുവെച്ചത്. ലോകപ്രശസ്തമായ 'ബാഹുബലി' എന്ന ചിത്രത്തിലെ വസ്ത്രങ്ങൾ തുന്നിയ അതേ ടീമാണ് 'ആട് 3'ക്കായി അണിനിരക്കുന്നതെന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തി.

2017-ൽ 'ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ സ്റ്റെഫി, ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റെഫിയുടെ കരിയറിനെക്കുറിച്ചും 'ആട് 3'യിലെ വസ്ത്രാലങ്കാരത്തിലെ പ്രത്യേകതകളെക്കുറിച്ചും സൈജു മനസ്സ് തുറന്നത്.

'സ്റ്റെഫിയെ എടുത്ത് പറയണം. ഒരുപാട് കോസ്റ്റ്യൂമിനെ കുറിച്ച് ഗവേഷണം നടത്തി. ബാഹുബലിയുടെ കോസ്റ്റ്യൂം ചെയ്ത ആളുകളെ കൊണ്ട് വന്നാണ് ഡ്രസ്സ് സ്റ്റിച്ച് ചെയ്തത് ഹൈദരാബാദിൽ നിന്ന്. അവരൊക്കെ കൊച്ചിയിൽ വന്നിരുന്നു ഞങ്ങളുടെ അളവ് എടുക്കാൻ. ട്രയലിന് വേണ്ടി അവർ വീണ്ടും വന്നിരുന്നു. അങ്ങനെ ഒരുപാട് ഹാർഡ് വർക്ക് സ്റ്റഫിയുടെയും ഉണ്ട്. ഒരു അഭിമുഖത്തിൽ സ്റ്റഫി തന്നെ പറഞ്ഞിട്ടുണ്ട് പീരിയഡ് മൂവി എന്ന് പറയുമ്പോൾ പിരിയഡ് എങ്ങനെയും ആവാം. ഒരു പ്രത്യേക കാലഘട്ടമാണ്. മുഗൾ രാജവംശവും ടിപ്പു സുൽത്താനും ഉണ്ടായിരുന്ന കാലഘട്ടമാണ് പറയുന്നത്. അതിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം. അതൊക്കെ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു,'സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം, ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".



Content Highlight: Saiju Kurup on Steffi Xavier's hard work

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup