രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി നൽകി

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി നൽകി
Apr 2, 2026 02:52 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷ് പൊലീൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ബിജെപി നഗരസഭ കൗൺസിലർ സിന്ധുവിൻ്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇന്നലെ രാത്രിയാണ് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.

ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് വ്യക്തമാക്കി പിന്നാലെ പിഷാരടി രംഗത്തെത്തിയിരുന്നു. ബിജെപി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി വിമർശിച്ചിരുന്നു. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്.

ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

അതിനിടെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. ബിജെപി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

ബിജെപിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സിപിഎം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.


congress complaint against bjp blocking ramesh pisharody at palakkad

Next TV

Related Stories
കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

Apr 2, 2026 04:31 PM

കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട, വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും...

Read More >>
സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ

Apr 2, 2026 03:48 PM

സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ

ആഗോള സ്വർണവിപണി കുത്തനെ ഇടിയുന്നു, ഇന്ന് വില കുറഞ്ഞത് രണ്ട്...

Read More >>
'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

Apr 2, 2026 02:12 PM

'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു, ആരോപണവുമായി കെ.സി...

Read More >>
പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

Apr 2, 2026 02:06 PM

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ...

Read More >>
Top Stories










News Roundup