---
title: "കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിന് 'ലോട്ടറി'; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ വർധന."
english_title: "Kichu's revelation is a 'lottery' for Renu; huge increase in the number of subscribers."
publisher: "moviemax.in"
canonical_url: "https://moviemax.in/news/351169/kichus-revelation-is-a-lottery-for-renu-huge-increase-in-the-number-of-subscribers"
published_at: "2026-04-02T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce47ca397b7_EDAW.jpg"
keywords: []
---

# കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിന് 'ലോട്ടറി'; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ വർധന.

> **Lead Summary:** **[**സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയാകുന്ന വ്യക്തിത്വമാണ് രേണു സുധി. തുടക്കത്തിൽ അഭിനയവുമായി ബന്ധപ്പെട്ടായിരുന്നു രേണുവിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നതെങ്കിൽ, പിന്നീട് അത് താരത്തിന്റെ കുടുംബജീവിതത്തിലേക്കും വ്യക്തിപരമായ കാര്യങ്ങളിലേക്കും വ്യാപിച്ചു. ഒടുവിൽ കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ രീതിയിലുള്ള സൈബർ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഈ വിവാദങ്ങളെല്ലാം രേണുവിന് സാമ്പത്തികമായി വലിയ ഗുണമാണ് നൽകുന്നതെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

## Article Content

**[**സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയാകുന്ന വ്യക്തിത്വമാണ് രേണു സുധി. തുടക്കത്തിൽ അഭിനയവുമായി ബന്ധപ്പെട്ടായിരുന്നു രേണുവിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നതെങ്കിൽ, പിന്നീട് അത് താരത്തിന്റെ കുടുംബജീവിതത്തിലേക്കും വ്യക്തിപരമായ കാര്യങ്ങളിലേക്കും വ്യാപിച്ചു. ഒടുവിൽ കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ രീതിയിലുള്ള സൈബർ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഈ വിവാദങ്ങളെല്ലാം രേണുവിന് സാമ്പത്തികമായി വലിയ ഗുണമാണ് നൽകുന്നതെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

മാർച്ച് 13ന് ആയിരുന്നു രേണു സുധി ഇൻസ്റ്റാ​ഗ്രാമിൽ സബ്‍സ്ക്രിപ്ഷന്‍ ആരംഭിച്ചത്. പിന്നാലെ അത്യാവശ്യം സബ്സ്ക്രൈബേഴ്സാകുകയും അധികം വൈകാതെ 1000 പേർ അം​ഗമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തലുകൾ. ഇതിന് പിന്നാലെ രേണുവിന്റെ സബ്സ്ക്രിപ്ഷനിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇതുവരെ 2162 പേരാണ് രേണു സുധിയുടെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഓരോ മിനിറ്റിലുമാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

180 രൂപയാണ് രേണു സുധിയുടെ ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ എമൗണ്ട്. 2162 സബ്സ്ക്രൈബേഴിസിലൂടെ 3,89,160 രൂപയാണ് രേണു സുധിക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും ഇവർക്ക് ലഭിക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. പകരം ടാക്സ് അടക്കമുള്ളവ പിടിച്ചതിന് ശേഷമുള്ള തുകയാണ് രേണുവിന് ലഭിക്കുകയെന്നും ഇവർ പറയുന്നു. അതേസമയം, ഇതുവരെ 44 സ്റ്റോറികളും ഒരു പോസ്റ്റും 16 റീലുകളുമാണ് സബ്സ്ക്രൈബേഴ്സിനായി രേണു സുധി അപ്ലോഡ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351169/kichus-revelation-is-a-lottery-for-renu-huge-increase-in-the-number-of-subscribers)