പാപ്പിനിശ്ശേരി: ( www.truevisionnews.com ) പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. പുലർച്ചെയോടെയാണ് കമ്പനിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മരത്തടികളും ഉണങ്ങിയ അവശിഷ്ടങ്ങളും അധികമായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. പിന്നാലെ തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഓരോ യൂനിറ്റുകൾകൂടി ചേർന്നതോടെ രാവിലെ ഒമ്പതോടെ തീ പൂർണമായി നിയന്ത്രണവിധേയമാക്കാനായി.
Massive fire breaks out in Pappinisseri; Timber from timber company destroyed
































