സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ

സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ
Apr 2, 2026 03:48 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഇറാനിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലായതോടെ ആഗോള സ്വർണവിപണി കുത്തനെ ഇടിയുന്നു. ഇന്ന് കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.

ഇന്നലെ ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ഇന്ന് കളംമാറ്റിച്ചവിട്ടിയതോടെയാണ് ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞത്. ​സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിവ്.

യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും അവകാശപ്പെട്ട അദ്ദേഹം യുദ്ധം എന്ന് നിർത്തുമെന്ന് വ്യക്തമാക്കിയില്ല.

‘ഇറാന്‍റെ ആണവ കേന്ദ്രങ്ങളക്കം തകർത്തു. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്‍ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക അറിയും. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞു’ -ട്രംപ് പറഞ്ഞു.

ഇന്നലെ, സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ പിന്മാറുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ഡോളറായിരുന്നു. 2.08 ശതമാനമാണ് വർധിച്ചത്. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപയാണ് ഇന്നലെ പവന് കൂടിയത്.

1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർധിച്ച് 1,11,080 രൂപയും ആയി. വൈകീട്ട് വീണ്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

ചൊവ്വാഴ്ച മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം വൈകീട്ട് 1,09,640 ആയിരുന്നു പവൻ വില. 2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

ഏപ്രിലിലെ സ്വർണവില

1. 1,11,080 (രാവിലെ)

1,12,160 (ഉച്ച)

2. 1,11,040 (രാവിലെ)

1,09,240 (ഉച്ച)


gold rate keraka update 02 04 2026

Next TV

Related Stories
'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

Apr 4, 2026 01:26 PM

'വികസിത നേമത്തേക്ക് സ്വാഗതം'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി ശിവൻകുട്ടി

വികസിത നേമത്തേക്ക് സ്വാഗതം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയെ വരവേറ്റ് മന്ത്രി വി...

Read More >>
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

Apr 4, 2026 01:14 PM

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു, ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര...

Read More >>
‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

Apr 4, 2026 01:14 PM

‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി...

Read More >>
സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച

Apr 4, 2026 01:09 PM

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച

സ്ത്രീവിരുദ്ധ പരാമർശം നടത്തി, രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള...

Read More >>
Top Stories










News Roundup