---
title: "'ഇതാണ് കേരളം, ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും'; രഞ്ജിത്തിന്റെ അറസ്റ്റിൽ മാലാ പാർവതി"
english_title: "'This is Kerala, even if you are a Leftist fellow traveler, the law will be implemented'; Mala Parvathy on Ranjith's arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351504/this-is-kerala-even-if-you-are-a-leftist-fellow-traveler-the-law-will-be-implemented-mala-parvathy-on-ranjiths-arrest"
published_at: "2026-04-04T13:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0c66c4aff7_Mala_Parvathy_on_Ranjiths_arrest.jpg"
keywords: []
---

# 'ഇതാണ് കേരളം, ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും'; രഞ്ജിത്തിന്റെ അറസ്റ്റിൽ മാലാ പാർവതി

> **Lead Summary:** ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. സിനിമാ മേഖലയിൽ നിന്ന് ചുരുക്കം ചിലർ മാത്രം പ്രതികരിക്കുന്നതിനിടയിലാണ് മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. സിനിമാ മേഖലയിൽ നിന്ന് ചുരുക്കം ചിലർ മാത്രം പ്രതികരിക്കുന്നതിനിടയിലാണ് മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

സാധാരണയായി ഒരു കുറ്റകൃത്യം നടന്നിട്ടും നടപടി ഉണ്ടാകാതിരിക്കുമ്പോഴാണ് വലിയ രീതിയിലുള്ള പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. എന്നാൽ രഞ്ജിത്തിന്റെ കാര്യത്തിൽ അതിജീവിതയുടെ പരാതിയിൽ അതിവേഗത്തിലുള്ള നടപടി ഉണ്ടായിക്കഴിഞ്ഞു എന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടി. നിയമപരമായ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന സൂചനയാണ് നടി തന്റെ പ്രതികരണത്തിലൂടെ നൽകിയത്.

'സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല!', എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.

മാലാ പാര്‍വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്‍റുകള്‍ വരുന്നുണ്ട്. ഇതിന് അവര്‍ മറുപടിയും നല്‍കുന്നുണ്ട്. ‘മാല ചേച്ചി പിണറായി പൊലീസ് അല്ല ഇപ്പോൾ’ എന്ന കമന്‍റിന്. ‘ജനുവരി 30 ന് നടപടി തുടങ്ങി.അന്ന് മുഖ്യമന്ത്രി ആരായിരുന്നു? ഈ വിഷയമൊക്കെ സമയബന്ധിതമായി അന്വേഷണം നടന്നാലെ തെളിവ് കിട്ടു. ആ കുട്ടി കൃത്യമായി പരാതി നൽകി എന്നതാണ് വിത്യാസം’, എന്നാണ് അവര്‍ മറുപടി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351504/this-is-kerala-even-if-you-are-a-leftist-fellow-traveler-the-law-will-be-implemented-mala-parvathy-on-ranjiths-arrest)