---
title: "'ചേച്ചിയും ചേട്ടനും കൂടി ഒന്ന് കാണാൻ വരുമോ എന്ന് അവൾ ചോദിച്ചു, മാനസികാവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്'; രേണുവിനെ ചേർത്തുപിടിച്ച് സാജു നവോദയ"
english_title: "Actor Saju Navodaya talks about Renu Sudhi, who is suffering from cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368226/actor-saju-navodaya-talks-about-renu-sudhi-who-is-suffering-from-cancer"
published_at: "2026-06-25T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3caf4debf17_frenu_sudhi.jpg"
keywords: ["Latest News", "Actor Saju Navodaya", "Renu Sudhi"]
---

# 'ചേച്ചിയും ചേട്ടനും കൂടി ഒന്ന് കാണാൻ വരുമോ എന്ന് അവൾ ചോദിച്ചു, മാനസികാവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്'; രേണുവിനെ ചേർത്തുപിടിച്ച് സാജു നവോദയ

> **Lead Summary:** ** കാ**ൻസർ രോ​ഗബാധിതയായ രേണു സുധിയെക്കുറിച്ച് സംസാരിച്ച് നടൻ സാജു നവോദയ. രേണുവിനെ വിളിക്കാറുണ്ടെന്ന് സാജു പറയുന്നു. ഇപ്പോൾ രേണു വിളിച്ച് വെച്ചതേയുള്ളൂ.

## Article Content

** കാ**ൻസർ രോ​ഗബാധിതയായ രേണു സുധിയെക്കുറിച്ച് സംസാരിച്ച് നടൻ സാജു നവോദയ. രേണുവിനെ വിളിക്കാറുണ്ടെന്ന് സാജു പറയുന്നു. ഇപ്പോൾ രേണു വിളിച്ച് വെച്ചതേയുള്ളൂ.

ഞങ്ങളങ്ങനെ എപ്പോഴും കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത ആൾക്കാരാണ്. വയ്യ എന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം ഞാനും ഭാര്യയും കൂടി വിളിച്ചു. ധെെര്യമായിട്ടിരിക്ക്, മരുന്നൊക്കെ കഴിക്ക് ബാക്കിയൊക്കെ ഓക്കെ എന്ന് പറഞ്ഞതാണ്.

ഇപ്പോൾ എന്നെ വിളിച്ചിരുന്നു. ചേച്ചിയും ചേ‌ട്ടനും കൂടെ ഒന്ന് കാണാൻ വരുമോ എന്ന് ചോദിച്ചു. അങ്ങോട്ട് പോകണം. എപ്പോഴും ഓടിച്ചാടി വരുന്ന ബന്ധമല്ല. സുധി മരിച്ച ശേഷം അവരുടെ കാര്യങ്ങൾ അറിയും. വിളിച്ച് നോക്കുകയോ അല്ലെങ്കിൽ ദിവസവും പോയി കാണുകയോ ചെയ്യുന്ന ആളല്ല. പക്ഷെ അവരോടും ആ കൊച്ചിനോ‌ടുമുള്ള സ്നേഹം നമുക്കുണ്ട്.

ഇപ്പോൾ മാനസികാവസ്ഥ ഭയങ്കര പ്രശ്നമാണ്. അതിൽ നിന്ന് റിക്കവറാകുമെന്നും സാജു നവോദയ പറഞ്ഞു. ഒരാളുടെ ജീവിതം തെരഞ്ഞെടുക്കുന്നത് അവരു‌‌ടെ ഇഷ്ടമാണ്. അവരുടെ തീരുമാനങ്ങളാണ് അവരുടെ ശരിയെന്നും സാജു നവോദയ പറഞ്ഞു.

മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. കാൻസർ ചികിത്സയിലുള്ള രേണു ഇപ്പോൾ ശാരീരികമായി തളർന്നിട്ടുണ്ട്. കുടുംബത്തിന്റെയും ജനങ്ങളു‌ടെയും പിന്തുണയും പ്രാർത്ഥനയുമാണ് രേണുവിന്റെ ആശ്വാസം.

അസ്വസ്ഥതകളും ബ്ലീഡിം​ഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോ​ഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്.

ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.

ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാ‍ഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖകരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ലെെഫിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ് മരണം എന്നും രേണു സുധി കഴിഞ്ഞ ദിവസം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368226/actor-saju-navodaya-talks-about-renu-sudhi-who-is-suffering-from-cancer)