---
title: "'നല്ലതെ നിനൈ, നല്ലതെ നടക്കും';  നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്;  ബാലയെ തേടിയെത്തിയത്  ലക്ഷങ്ങളുടെ ഭാഗ്യം "
english_title: "Actor Bala wins the sthree shakthi lottery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368123/actor-bala-wins-the-sthree-shakthi-lottery"
published_at: "2026-06-24T17:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc30de011b_bala.jpg"
keywords: []
---

# 'നല്ലതെ നിനൈ, നല്ലതെ നടക്കും';  നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്;  ബാലയെ തേടിയെത്തിയത്  ലക്ഷങ്ങളുടെ ഭാഗ്യം 

> **Lead Summary:** ** ** മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ബാലയ്ക്ക് ലോട്ടറി ഭാഗ്യം. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത 'സ്ത്രീ ശക്തി' ലോട്ടറിയിലൂടെയാണ് താരത്തെ തേടി ഭാഗ്യം എത്തിയത്. തന്റെ പ്രിയതമ കോകിലയ്‌ക്കൊപ്പമാണ് ഈ സന്തോഷവാർത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

** ** മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ബാലയ്ക്ക് ലോട്ടറി ഭാഗ്യം. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത 'സ്ത്രീ ശക്തി' ലോട്ടറിയിലൂടെയാണ് താരത്തെ തേടി ഭാഗ്യം എത്തിയത്. തന്റെ പ്രിയതമ കോകിലയ്‌ക്കൊപ്പമാണ് ഈ സന്തോഷവാർത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

> "നല്ലതെ നിനൈ, നല്ലതെ നടക്കും. ഫാം ഹൗസില്‍ നിന്നും തിരിച്ച് എറണാകുളത്തേക്ക് വരികയായിരുന്നു ഞങ്ങള്‍. നല്ല പ്രായമുള്ളൊരാള്‍ ലോട്ടറി വില്‍ക്കുന്നത് കണ്ടു. എന്നോട് വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങിച്ചു. പക്ഷേ ഒരു കാര്യം പറഞ്ഞു, ലോട്ടറി അടിക്കാന്‍ വേണ്ടിയല്ല ഞാന്‍ ടിക്കറ്റ് വാങ്ങിയത്.

നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. അത്രയും പ്രായമായിട്ടും അദ്ദേഹം ജോലി ചെയ്ത് ജീവിക്കുകയാണ്. പക്ഷേ സംഭവം എന്താന്ന് അറിയോ ? ചെറിയ പൈസ ആണെങ്കിലും എടുത്ത നാല് ടിക്കറ്റിനും സമ്മാനം അടിച്ചു. സന്തോഷം. ആ അപ്പൂപ്പന്‍ എന്നോട് പറഞ്ഞു തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് ലോട്ടറി അടിക്കും എന്ന്.

> കാശിന് വേണ്ടിയല്ല ടിക്കറ്റ് എടുത്ത് നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് അന്നേരം പറഞ്ഞത്. നിസാര പൈസയാണ്. എന്നാലും അടിച്ചു. ഒരുപാട് സന്തോഷം. ലോട്ടറി അടിക്കണമെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം വേണം", എന്നാണ് ലോട്ടറി അടിച്ച വിവരം പങ്കിട്ട് ബാല പറഞ്ഞത്.

നേരത്തെ കോകിലയ്ക്ക് ലോട്ടറി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. കാരുണ്യ ലോട്ടറിയിലൂടെ ആണ് ആദ്യമായി കോകിലയേക്ക് ഭാ​ഗ്യം വരുന്നത്. അന്ന് 25000 രൂപയായിരുന്നു അടിച്ചത്. പിന്നീട് ഭാ​ഗ്യതാര ലോട്ടറിയിലൂടെ 100 രൂപയും കോകിലയ്ക്ക് ലഭിച്ചു. ഇക്കാര്യവും ഏറെ സന്തോഷത്തോടെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം', എന്നായിരുന്നു അന്ന് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368123/actor-bala-wins-the-sthree-shakthi-lottery)