---
title: "പ്രായം വെറും നമ്പറാണെന്ന് വീണ്ടും പൃഥ്വിരാജ്! 'ബ്യൂട്ടി സീക്രട്ട്' വെളിപ്പെടുത്തി താരം"
english_title: "Actor Prithviraj Sukumaran reveals his beauty secret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368384/Actor-Prithviraj-Sukumaran-reveals-his-beauty-secret"
published_at: "2026-06-25T16:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d0f95a10e6_PRITHI.jpg"
keywords: ["Latest news", "Prithviraj Sukumaran", "Beauty secret"]
---

# പ്രായം വെറും നമ്പറാണെന്ന് വീണ്ടും പൃഥ്വിരാജ്! 'ബ്യൂട്ടി സീക്രട്ട്' വെളിപ്പെടുത്തി താരം

> **Lead Summary:** **[** നടൻ പൃഥ്വിരാജ് സുകുമാരന്റെ പുത്തൻ മേക്കോവറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം. വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' എന്ന പുതിയ ചിത്രത്തിലെ 'ആമിർ അലി' എന്ന നായക കഥാപാത്രത്തിനായുള്ള സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവന്നപ്പോൾ മുതൽ, വർഷങ്ങൾക്ക് മുൻപുള്ള അതേ ചെറുപ്പവും ചുറുചുറുക്കും പൃഥ്വിരാജ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.

## Article Content

**[** നടൻ പൃഥ്വിരാജ് സുകുമാരന്റെ പുത്തൻ മേക്കോവറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം. വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' എന്ന പുതിയ ചിത്രത്തിലെ 'ആമിർ അലി' എന്ന നായക കഥാപാത്രത്തിനായുള്ള സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവന്നപ്പോൾ മുതൽ, വർഷങ്ങൾക്ക് മുൻപുള്ള അതേ ചെറുപ്പവും ചുറുചുറുക്കും പൃഥ്വിരാജ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.

ജൂലൈയിൽ റിലീസിനെത്തുന്ന നിസാം ബഷീർ ചിത്രം 'ഐ നോബഡി'യുടെ പ്രൊമോഷൻ പരിപാടികൾക്കായി പൃഥ്വിരാജ് എത്തിയപ്പോഴും ഏവരുടെയും ശ്രദ്ധ ഈ സ്‌റ്റൈലിഷ് ലുക്കിലായിരുന്നു. പരിപാടിക്കിടെ അവതാരക പൃഥ്വിരാജിനോട് ഇതിന്റെ 'ബ്യൂട്ടി സീക്രട്ട്' എന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതിന് താരം നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

> "അന്നുള്ളത് പോലെയല്ല ഞാൻ ഇന്ന്, പ്രായമായില്ലേ... എനിക്ക് 43 വയസായി. ഓരോ സമയത്തും നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ ലുക്കിലേക്ക് മാറുന്നതാണ്. ഇപ്പോഴുള്ളത് ഖലീഫയിലെ ആമിർ അലിയുടെ ലുക്കിലാണ്."

താരത്തിന്റെ ഈ സ്വതസിദ്ധമായ മറുപടി വലിയ പൊട്ടിച്ചിരിയോടെയാണ് സദസ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും നടന്റെ ലളിതമായ പ്രതികരണത്തിന് കയ്യടികൾ ഉയരുകയാണ്.

 പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന 'ഐ നോബഡി' തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് (ഓണം റിലീസ്): മാസ് ആക്ഷൻ ചിത്രമായ 'ഖലീഫ' റിലീസ് ചെയ്യും.  കരീന കപൂറിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'ധായ്‌റ' പ്രേക്ഷകരിലേക്ക് എത്തും.

എസ്.എസ് രാജമൗലി ചിത്രമായ 'വാരണാസി'യിൽ 'കുംഭ' എന്ന കരുത്തുറ്റ വില്ലൻ കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. കൂടാതെ 'ഭ്രമയുഗം' ഫെയിം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368384/Actor-Prithviraj-Sukumaran-reveals-his-beauty-secret)