---
title: "'തിരിച്ചുവരവ് സാധ്യമല്ല'; മനമുരുകി രേണു; കാൻസർ ബാധിതയായ രേണു സുധിയുടെ അവസ്ഥയിൽ വേദന പങ്കുവെച്ച് സുഹൃത്ത്"
english_title: "Words spoken by Renu Sudhi on her sickbed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368383/words-spoken-by-renu-sudhi-on-her-sickbed"
published_at: "2026-06-25T16:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d0ade67295_SDFSD.jpg"
keywords: ["Latest News", "Renu Sudi", "Cancer Sufferer"]
---

# 'തിരിച്ചുവരവ് സാധ്യമല്ല'; മനമുരുകി രേണു; കാൻസർ ബാധിതയായ രേണു സുധിയുടെ അവസ്ഥയിൽ വേദന പങ്കുവെച്ച് സുഹൃത്ത്

> **Lead Summary:** **[**സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ രേണു സുധിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ ആശങ്കയോടെയാണ് ആരാധകർ കാണുന്നത്. കാൻസർ ബാധിതയാണെന്ന് വ്യക്തമാക്കിയ രേണു, ചികിത്സയുടെ ഭാഗമായുള്ള കഠിനമായ വേദനകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും മുൻപ് തുറന്നു പറഞ്ഞിരുന്നു.

## Article Content

**[**സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ രേണു സുധിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ ആശങ്കയോടെയാണ് ആരാധകർ കാണുന്നത്. കാൻസർ ബാധിതയാണെന്ന് വ്യക്തമാക്കിയ രേണു, ചികിത്സയുടെ ഭാഗമായുള്ള കഠിനമായ വേദനകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും മുൻപ് തുറന്നു പറഞ്ഞിരുന്നു.

> കീമോതെറാപ്പിയും മറ്റ് ചികിത്സകളുമായി മുന്നോട്ടുപോകുമ്പോഴാണ് രേണുവിനെ കാണാൻ സുഹൃത്തും നടനുമായ പ്രതീഷ് എത്തിയത്. രോഗാവസ്ഥയിൽ രേണുവിനെ കണ്ടതിന്റെ വേദന സോഷ്യൽ മീഡിയയിലൂടെ പ്രതീഷ് പങ്കുവെച്ചു. ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള രേണുവിനെ തളർന്ന അവസ്ഥയിൽ കണ്ടത് ഏറെ സങ്കടപ്പെടുത്തിയെന്ന് പ്രതീഷ് കുറിക്കുന്നു. "ഒന്നും നേരാവണ്ണം എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ചേച്ചി.

> ഇനി തിരിച്ചുവരാൻ എനിക്ക് സാധിക്കില്ലെന്നും, മുടിയും ആരോഗ്യവും നഷ്ടപ്പെട്ട തനിക്ക് ഇനിയും ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നും ചേച്ചി എന്നോട് പറഞ്ഞു," പ്രതീഷ് പറയുന്നു. രേണുവിനെക്കുറിച്ചുള്ള തന്റെ അവസാന പോസ്റ്റാണിതെന്ന് സൂചിപ്പിച്ച പ്രതീഷ്, ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും ചേച്ചിയുടെ കരുത്താകട്ടെയെന്ന് ആശംസിക്കുന്നു.

ഒരു കാലത്ത് രേണുവിനെ വിമർശിച്ചവർ പോലും ഇന്ന് അവരുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഈ ധൈര്യത്തിൽ രേണു മുന്നോട്ട് പോകണമെന്നും മികച്ച രീതിയിൽ സുഖം പ്രാപിക്കട്ടെയെന്നുമാണ് ആരാധകരുടെ ഒന്നടങ്കമുള്ള പ്രാർത്ഥന.

### Related Links & Sources
- [Original Story Source](https://moviemax.in/news/368383/words-spoken-by-renu-sudhi-on-her-sickbed)