---
title: "'നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ് അവരുടെ വേദന'; കാൻസർ ബാധിതയായ രേണു സുധിക്ക് പിന്തുണയുമായി ദിയ സന"
english_title: "Renu Sudhi, Renu Sudhi Cancer, Diya Sana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368404/renu-sudhi-renu-sudhi-cancer-diya-sana"
published_at: "2026-06-25T17:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d1acaf1a11_Renu_Sudhi,_Renu_Sudhi_Cancer,_Diya_Sana.jpg"
keywords: ["Renu Sudhi Cancer", "Diya Sana", "Renu Sudhi"]
---

# 'നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ് അവരുടെ വേദന'; കാൻസർ ബാധിതയായ രേണു സുധിക്ക് പിന്തുണയുമായി ദിയ സന

> **Lead Summary:** കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിനെ കാൻസർ ബാധിച്ചെന്ന വിവരം പുറത്തുവരുന്നത്. ആദ്യമൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന് കരുതിയെങ്കിലും ഒടുവിൽ രേണു തന്നെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് താൻ കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.

## Article Content

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിനെ കാൻസർ ബാധിച്ചെന്ന വിവരം പുറത്തുവരുന്നത്. ആദ്യമൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന് കരുതിയെങ്കിലും ഒടുവിൽ രേണു തന്നെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് താൻ കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.

ഇപ്പോഴിതാ രേണുവിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ദിയ സന. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് രേണു ഇപ്പോൾ കടന്നുപോകുന്നതെന്നും നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ് അവരുടെ വേദനയെന്നും ദിയ സന പറഞ്ഞു.

''ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, നെഗറ്റീവ് സൈഡിലൂടെ മാത്രം അവർ ചെയ്യുന്ന കാര്യങ്ങളെ കാണരുത്. ഇത്രയധികം തെറിവിളിക്കേട്ടിട്ടും അവർ എന്തുകൊണ്ട് ആ പ്രവൃത്തി തുടർന്ന് ചെയ്യുന്നു എന്നൊന്ന് ചിന്തിച്ചാൽ മതി. അപ്പോൾ കാര്യം മനസിലാകും. മാർക്കറ്റിങിന് വേണ്ടി രേണു പല കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ടാകും. സെൽഫ് മാർക്കറ്റിങ് ചെയ്തതുകൊണ്ടാണ് അവർ ബിഗ് ബോസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് വന്നത്. ഭർത്താവ് മരിച്ചശേഷം ആ സ്ത്രീ പൊതുസമൂഹത്തിന് മുന്നിലേക്ക് ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ അത് അവർക്ക് ജീവിക്കാൻ വേണ്ടിയിട്ടാണ്.

രേണു ഇന്ന് കടന്ന് പോകുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയാണ് അത്. ഞാൻ ആ സത്രീക്കൊപ്പം നിൽക്കാൻ കാരണമുണ്ട്. ആ സ്ത്രീ മുന്നോട്ട് പോകുന്ന സമയങ്ങളിൽ എത്ര കാലമുണ്ടോ അത്രയും കാലം അവർക്കൊപ്പം ധൈര്യമായി കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്ത് സ്ട്രഗിളാണെങ്കിലും അവനവൻ അനുഭവിക്കുമ്പോൾ മാത്രമെ മനസിലാകൂ. തെരുവിൽ കിടന്ന് വളർന്നതുകൊണ്ടാകും എനിക്ക് എല്ലാ ഇമോഷൻസും പെട്ടന്ന് മനസിലാകും'', ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിയ സന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368404/renu-sudhi-renu-sudhi-cancer-diya-sana)