---
title: "'തെലുങ്കിൽ ഒരു ലക്ഷം രൂപ പ്രതിഫലം, മലയാളത്തിൽ നിന്ന് ആരും വിളിച്ചില്ല!': മനസ്സ് തുറന്ന് 'കറുത്ത മുത്ത്' പ്രേമി"
english_title: "Premi Viswanath, Premi's remuneration, Karuthamuthu, Karthika Deepam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368360/premi-premis-remuneration-karuthamuthu-karthika-deepam"
published_at: "2026-06-25T15:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cfe148623a_Premi_Viswanath.jpg"
keywords: ["Premi Viswanath Remuneration", "Premi Viswanath", "Serial Actress"]
---

# 'തെലുങ്കിൽ ഒരു ലക്ഷം രൂപ പ്രതിഫലം, മലയാളത്തിൽ നിന്ന് ആരും വിളിച്ചില്ല!': മനസ്സ് തുറന്ന് 'കറുത്ത മുത്ത്' പ്രേമി

> **Lead Summary:** 'കറുത്ത മുത്ത്' എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രേമി വിശ്വനാഥ്. ഈ സീരിയലിൽ മുന്നൂറോളം എപ്പിസോഡുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പ്രേമിക്ക് പകരം മറ്റൊരു നടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയത്. മലയാളത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരം പിന്നീട് ചുവടുമാറ്റിയത് തെലുങ്ക് ടെലിവിഷൻ രംഗത്തേക്കായിരുന്നു.

## Article Content

'കറുത്ത മുത്ത്' എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രേമി വിശ്വനാഥ്. ഈ സീരിയലിൽ മുന്നൂറോളം എപ്പിസോഡുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പ്രേമിക്ക് പകരം മറ്റൊരു നടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയത്. മലയാളത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരം പിന്നീട് ചുവടുമാറ്റിയത് തെലുങ്ക് ടെലിവിഷൻ രംഗത്തേക്കായിരുന്നു.

'കറുത്ത മുത്തി'ന്റെ തെലുങ്ക് റീമേക്കായ 'കാർത്തിക ദീപം' എന്ന പരമ്പരയിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ വൻ ജനപ്രീതി നേടാൻ പ്രേമിക്ക് സാധിച്ചു. 2017-ൽ സംപ്രേഷണം ആരംഭിച്ച ഈ സീരിയലിന്റെ ആദ്യ സീസൺ റേറ്റിങ്ങിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് വൻ ഹിറ്റായി മാറിയിരുന്നു. 2023-ൽ ഇതിന്റെ ആദ്യ സീസൺ അവസാനിച്ചെങ്കിലും, പരമ്പരയുടെ രണ്ടാം സീസൺ ഇപ്പോൾ വിജയകരമായി മുന്നോട്ട് പോവുകയാണ്.

10 വർഷത്തോളമായി താൻ കറുത്ത മുത്ത് സീരിയൽ തെലുങ്കിൽ ചെയ്യുകയാണെന്നും തെലുങ്കിൽ പക്ഷേ, കഥാപാത്രം വെളുത്തിട്ടാണ് എന്നും പ്രേമി വിശ്വനാഥ് പറയുന്നു. പത്തു വർഷമായി ഒരേ കഥാപാത്രം ചെയ്യാനാകുന്നത് അപൂർവമാണെന്നും പ്രേമി കൂട്ടിച്ചേർത്തു. കേരളത്തിലെത്തിയ താരം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

തെലുങ്കിൽ ഒരു ദിവസത്തെ പ്രതിഫലം ഒരു ലക്ഷം രൂപയാണ് എന്നു കേൾക്കുന്നുണ്ടല്ലോ, അതു ശരിയാണോ എന്ന ചോദ്യത്തിന്, അതെ, അതു മേടിക്കണ്ടേ എന്നായിരുന്നു പ്രേമിയുടെ മറുപടി. അതുകൊണ്ടാണോ മലയാളത്തിൽ ചെയ്യാത്തത് എന്ന ചോദ്യത്തിന് മലയാളത്തിൽ നിന്ന് പിന്നെ ആരും വിളിച്ചില്ല, നിങ്ങൾ ആരെങ്കിലും വിളിപ്പിക്ക് എന്നും പ്രേമി മറുപടി നൽകി. ''കറുത്ത മുത്തിൽ നിന്ന് തെലുങ്കിലേക്ക് പോയിട്ട് പിന്നെ ഞാൻ ഇങ്ങോട്ട് തിരിച്ചുവന്നിട്ടില്ല. തമിഴിലും തെലുങ്കിലുമൊക്കെ ആരാധന ഭയങ്കര കൂടുതലാണ്. കഥാപാത്രത്തെ സ്നേഹിച്ച് ആരാധിക്കുന്നവരാണ് അവിടെ കൂടുതലും'', എന്നും പ്രേമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368360/premi-premis-remuneration-karuthamuthu-karthika-deepam)