---
title: "നടിയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിലെത്തിയത് ഭാര്യയുമായി വഴക്കിട്ടെന്ന് പൊലീസ് "
english_title: "A young man was found dead in Kannada actress Krishi Tapanda's flat in RR Nagar, Bengaluru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368370/a-young-man-was-found-dead-in-kannada-actress-krishi-tapandas-flat-in-rr-nagar-bengaluru"
published_at: "2026-06-25T16:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d04a136b18_krishna1.jpg"
keywords: ["Latest News", "Krishithapanda", "RR Nagar", "Bengaluru", "Suicide Case"]
---

# നടിയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിലെത്തിയത് ഭാര്യയുമായി വഴക്കിട്ടെന്ന് പൊലീസ് 

> **Lead Summary:** ** ക**ന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ. പൊലീസ് അന്വേഷണം ആരംഭിച്ചു. ആർആർ നഗറിലെ ആഡംബര ഫ്ലാറ്റിലാണ് സംഭവം നടന്നത്.

## Article Content

** ക**ന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ. പൊലീസ് അന്വേഷണം ആരംഭിച്ചു. ആർആർ നഗറിലെ ആഡംബര ഫ്ലാറ്റിലാണ് സംഭവം നടന്നത്.

വൈശാഖ് എന്ന യുവാവാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവം നടക്കുമ്പോൾ നടി കൃഷി തപന്ദ വീട്ടിലുണ്ടായിരുന്നില്ലെന്നും അവർ മറ്റൊരിടത്തായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്തെത്തിയ ആർആർ നഗർ പൊലീസ് പ്രാഥമിക പരിശോധന നടത്തി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി നടിയെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും. ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് വൈശാഖ്, കൃഷി തപന്ദയുടെ ഫ്ലാറ്റിൽ താമസിച്ചിരുന്നു.

ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു വൈശാഖ് നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368370/a-young-man-was-found-dead-in-kannada-actress-krishi-tapandas-flat-in-rr-nagar-bengaluru)