---
title: "'ആ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്യേണ്ടതായിരുന്നു, പക്ഷേ...'; 'ബാലൻ' സിനിമയിലെ ആ മാസ് രംഗത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ഡോളി ജൂൺ"
english_title: "Chidambaram, movie Balan, Balan movie Ammamma character, Dolly June action scene Balan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368244/chidambaram-movie-balan-balan-movie-ammamma-character-dolly-june-action-scene-balan"
published_at: "2026-06-25T10:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbab7beddb_Dolly_June_action_scene_Balan.jpg"
keywords: ["Chidambaram", "Movie Balan", "Dolly June"]
---

# 'ആ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്യേണ്ടതായിരുന്നു, പക്ഷേ...'; 'ബാലൻ' സിനിമയിലെ ആ മാസ് രംഗത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ഡോളി ജൂൺ

> **Lead Summary:** 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് 'ബാലൻ'. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രേക്ഷകരുടെ വലിയ രീതിയിലുള്ള കയ്യടി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു 'അമ്മാമ്മ'. പുതുമുഖ നടിയായ ഡോളി ജൂണാണ് ഈ വേഷം സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചത്.

## Article Content

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് 'ബാലൻ'. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രേക്ഷകരുടെ വലിയ രീതിയിലുള്ള കയ്യടി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു 'അമ്മാമ്മ'. പുതുമുഖ നടിയായ ഡോളി ജൂണാണ് ഈ വേഷം സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചത്.

സിനിമയിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച, അമ്മാമ്മ വീൽചെയറിലിരുന്ന് വെടിയുതിർക്കുന്ന ഒരു മാസ് രംഗമുണ്ട്. ആ സീൻ ഡ്യൂപ്പ് ഇല്ലാതെയാണ് താൻ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഡോളി ജൂൺ ഇപ്പോൾ. 'ക്യൂ സ്റ്റുഡിയോ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം സിനിമയിലെ ഈ അനുഭവത്തെക്കുറിച്ച് മനസ്സ് തുറന്നത്.

‘വീല്‍ ചെയറിൽ വന്ന് വെടി വെക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സീന്‍ ആദ്യം ഡ്യൂപ്പിനെ വെച്ച് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ, സീനെടുക്കുന്നതിന്റെ അന്ന് ഡ്യൂപ്പിന് അപകടം പറ്റി. ഡ്യൂപ്പിന്റെ ആവശ്യമില്ലെന്നും ഞാന്‍ ആ സീന്‍ ചെയ്‌തോളാമെന്നും പറഞ്ഞു. ഷൂട്ട് തുടങ്ങും മുൻപേ തന്നെ പ്രാക്ടീസ് ചെയ്യാനായി അവർ തന്ന വീൽ ചെയർ തന്നെയാണ് അത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ വീല്‍ ചെയര്‍ അവര്‍ എനിക്ക് തന്നു.

റിലീസിന്റെ തലേന്ന് സിനിമ കാണാന്‍ എല്ലാവരും വിളിച്ചു. ടൊവിനോ, ഗണപതി, ചിദംബരം എല്ലാവരുമുണ്ടായിരുന്നു. അവരെ വിട്ടിട്ട് വരുന്നതില്‍ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നു. അന്ന് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചിട്ടാണ് പിരിഞ്ഞത്. നല്ല അനുഭവമായിരുന്നു. കഴിഞ്ഞദിവസം കൂടി ചിദംബരവും അയാളുടെ ഭാര്യയും വിളിച്ച് സുഖവിവരം അന്വേഷിച്ചു. എല്ലാവരും എന്നെ കാണണമെന്ന് പറയുന്നുണ്ട്. അങ്ങോട്ട് പോയി കാണാനുള്ള ആരോഗ്യമില്ല. ഈ ഷൂട്ടിംഗ് സമയത്തെ ഒന്നര മാസവും ഇപ്പോഴുള്ള ജീവിതത്തിലും എനിക്ക് സന്തോഷം ഉണ്ട്,’ ഡോളി ജൂണ്‍ പറഞ്ഞു.

അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരുടെ കൂടിച്ചേരൽ കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368244/chidambaram-movie-balan-balan-movie-ammamma-character-dolly-june-action-scene-balan)