#Vijay #Trisha #Vijay Trisha Birthday Photo #Trisha's Instagram Post
വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനും മുൻപും ശേഷവും തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിജയ്‍യും നടൻ തൃഷയും തമ്മിലുള്ള ബന്ധം. ഇരുവർക്കും ഇടയിലുള്ള പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് പണ്ടേ സജീവമായിരുന്നു. ആദ്യമൊക്കെ വെറും ഗോസിപ്പുകളായി തള്ളിക്കളഞ്ഞ ഈ വാർത്തകൾക്ക്, വിജയ്‍യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകളോടെയാണ് കൂടുതൽ പ്രാധാന്യം ലഭിച്ചത്.
വിവാഹമോചനത്തിന് പിന്നിലെ കാരണം തൃഷയുമായുള്ള ബന്ധമാണെന്ന് സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും ഒരുപോലെ വിധിയെഴുതി. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതും, വിജയ്‍യുടെ രാഷ്ട്രീയ പാർട്ടി ഭരണത്തിലേറിയപ്പോഴുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതും ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ, ഈ വിവാദങ്ങളോടും ആരോപണങ്ങളോടും പ്രതികരിക്കാൻ വിജയ്‍യോ തൃഷയോ ഇതുവരെ തയ്യാറായിട്ടില്ല.
ജൂൺ 22ന് ആയിരുന്നു വിജയിയുടെ പിറന്നാൾ. തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയതിന് ശേഷം വരുന്ന ആദ്യ പിറന്നാൾ ആയതുകൊണ്ടുതന്നെ അതേറെ സ്പെഷ്യലും ആയിരുന്നു. അന്നേ ദിവസം തൃഷയുടെ പോസ്റ്റ് എന്താകും എന്നറിയാനും ഏവരും കാത്തിരുന്നു. എന്നാൽ പിറന്നാൾ ആശംസകൾ താരം പോസ്റ്റ് ചെയ്യാതെ വന്നതോടെ വിജയിയുമായി തൃഷ പിരിഞ്ഞെന്ന വാർത്ത വന്നു. എന്നാൽ ആ പ്രചരണത്തിന് അധികം ആയുസുണ്ടായില്ല. വിജയ്ക്കൊപ്പം കേക്ക് മുറിക്കുന്നൊരു ഫോട്ടോ തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഒപ്പം 'എന്‍റെ ജീവിതം അർഥപൂർണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ' എന്നൊരു കുറിപ്പും. ഈ ഫോട്ടോയാണ് ഇപ്പോൾ സോഷ്യലിടത്തെ സംസാര വിഷയം. ഇത് എഐ എന്നാണ് ഏവരും പറയുന്നത്. അതിന് തെളിവുകളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്.
1. ആ വലിയ കേക്കിന് അടുത്തുള്ള കത്തി നോക്കുക, മുന്നിലുള്ള ഒരു കേക്കും കട്ട് ചെയ്യാതെ തന്നെ അതിൽ കേക്കിന്റെ ഭാഗങ്ങൾ ഉണ്ട്.
2. രണ്ട് കേക്കിലേയും മെഴുകുതിരി ശ്രദ്ധിച്ചു നോക്കൂ. ഒന്നിൽ സാധാരണ പോലെ കത്തി നിൽക്കുന്ന മെഴുകുതിരി ആണെങ്കിൽ മറ്റേതിൽ വെള്ള കളറിലാണ് തീ കത്തുന്നത്, അതെന്താ അങ്ങനെ ?
3. വിജയ് ഇട്ടിരിക്കുന്ന സെയിം ഷർട്ട് ഇട്ട് കൊണ്ടുള്ള വിജയുടെ ചിത്രങ്ങളും വിഡിയോകളും 2024ലും പ്രചരിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപുള്ള ഒരു ഷർട്ട് വിജയെ പോലൊരാൾ ഇന്നും ഉപയിഗിക്കുക എന്ന് പറയുന്നതിൽ ഒരു ആസ്വഭാവികത ഇല്ലേ ?
4. മുന്നിൽ ഉള്ള ആ ചെറിയ 3 കേക്കുകൾ, Concu എന്ന ഒരു Premium Boutique Patisserie and Cafe ൽ നിന്നുള്ളതാണ്,
അവർക്കണേൽ മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിലാണ് ഔട്ലെറ്റുകൾ ഉള്ളത്, അതായത് ചെന്നൈയിൽ ഇല്ല.
വിജയ് ആണേൽ പിറന്നാൾ ദിവസം വൈകിട്ട് വരെ സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് ആണ് പോയത്. അതിന് ശേഷം തന്റെ വസതിയിലേക്ക് പോവുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. വിജയുടെ വസതിയിൽ തൃഷ വന്നിരുന്നു എങ്കിൽ അതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അപ്പോൾ തന്നെ വാർത്തകളിൽ വന്നേനെ. ഇതൊക്കെ കൊണ്ടാണ് ഇത് എഐയിൽ നിർമ്മിക്കപ്പെട്ടതോ അല്ലെങ്കിൽ പഴയ ചിത്രമോ ആവാം എന്ന ഒരു നിഗമനത്തിലേക്ക് ആരാധകർ എത്തിയത്.
Content Highlight: Vijay Trisha birthday photo, Trisha Vijay AI photo, Trisha's Instagram post
#Vijay #Trisha #Vijay Trisha Birthday Photo #Trisha's Instagram Post



































