---
title: "'സുധി ചേട്ടൻ തന്നത് കടങ്ങളും രണ്ട് മക്കളെയും മാത്രം'; കിച്ചുവിന്റെ വാക്കുകളിൽ തകർന്ന് രേണു സുധി"
english_title: "'Sudhi brother only gave me debts and two children'; Renu Sudhi is devastated by Kichu's words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351513/sudhi-brother-only-gave-me-debts-and-two-children-renu-sudhi-is-devastated-by-kichus-words"
published_at: "2026-04-04T14:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0cd83b6613_uujxrf.jpg"
keywords: []
---

# 'സുധി ചേട്ടൻ തന്നത് കടങ്ങളും രണ്ട് മക്കളെയും മാത്രം'; കിച്ചുവിന്റെ വാക്കുകളിൽ തകർന്ന് രേണു സുധി

> **Lead Summary:** **[** കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള മകൻ കിച്ചുവിന്റെ (രാഹുൽ) പ്രതികരണത്തിൽ മറുപടിയുമായി രേണു സുധി രംഗത്ത്. കിച്ചുവിന്റെ വാക്കുകൾ തന്നെ മാനസികമായി ഏറെ തളർത്തിയെന്നും എന്നാൽ ഇതിന് പിന്നിൽ ചിലർ നടത്തുന്ന മാനിപുലേഷനുകൾ തനിക്ക് വ്യക്തമായി അറിയാമെന്നും രേണു മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**[** കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള മകൻ കിച്ചുവിന്റെ (രാഹുൽ) പ്രതികരണത്തിൽ മറുപടിയുമായി രേണു സുധി രംഗത്ത്. കിച്ചുവിന്റെ വാക്കുകൾ തന്നെ മാനസികമായി ഏറെ തളർത്തിയെന്നും എന്നാൽ ഇതിന് പിന്നിൽ ചിലർ നടത്തുന്ന മാനിപുലേഷനുകൾ തനിക്ക് വ്യക്തമായി അറിയാമെന്നും രേണു മാധ്യമങ്ങളോട് പറഞ്ഞു.

കിച്ചുവിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. സുധി ചേട്ടൻ തന്നെ ഏൽപ്പിച്ച മകനാണ് അവൻ. 11-ാം വയസ്സു മുതൽ അവനെ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇപ്പോഴും അവനെ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. കിച്ചുവിനെ ചിലർ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ 'റീച്ചിന്' വേണ്ടിയാണ് പലരും ഇത് ചെയ്യുന്നത്. 24-ാം തീയതി വരെ ഒപ്പമുണ്ടായിരുന്ന മകൻ പെട്ടെന്ന് മാറിപ്പറയുന്നത് ആരുടെയോ പ്രേരണ കൊണ്ടാണെന്ന് രേണു ആരോപിച്ചു.

സുധി ചേട്ടൻ മരിക്കുമ്പോൾ കടങ്ങളും രണ്ട് മക്കളെയും മാത്രമാണ് തന്നത്. ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. ആ സാഹചര്യത്തിലും രണ്ട് മക്കളെയും ഒരുപോലെയാണ് നോക്കിയത്. കിച്ചുവിന് ഇപ്പോൾ 22 വയസ്സായി, അവന് സ്വന്തമായി അധ്വാനിച്ച് ജീവിക്കാം. എന്നാൽ ആറ് വയസ്സുകാരനായ റിഥപ്പനെ വളർത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. രണ്ട് പേരും സുധി ചേട്ടന്റെ രക്തമാണ്, അവരെ ഒരിക്കലും തള്ളിപ്പറയില്ലെന്നും രേണു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/351513/sudhi-brother-only-gave-me-debts-and-two-children-renu-sudhi-is-devastated-by-kichus-words)