---
title: "'കരൺ ജോഹറിന് നാണമില്ലേ?'; യാമി ഗൗതത്തെ കെട്ടിപ്പിടിച്ച സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം"
english_title: "Social media protests against director who hugged Yami Gautam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351518/social-media-protests-against-director-who-hugged-yami-gautam"
published_at: "2026-04-04T14:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0d00f7db4e_Social_media_protests_against_director_who_hugged_Yami_Gautam.jpg"
keywords: []
---

# 'കരൺ ജോഹറിന് നാണമില്ലേ?'; യാമി ഗൗതത്തെ കെട്ടിപ്പിടിച്ച സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

> **Lead Summary:** ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യാമി ഗൗതം. മോഡലിംഗിൽ നിന്ന് കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ 'ഹീറോ' എന്ന ചിത്രത്തിലെ ഗൗതമി മേനോൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കും പ്രിയങ്കരിയായത്. പിന്നീട് ബോളിവുഡിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത യാമി, തമിഴിലും സാന്നിധ്യമറിയിച്ചു.

## Article Content

ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യാമി ഗൗതം. മോഡലിംഗിൽ നിന്ന് കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ 'ഹീറോ' എന്ന ചിത്രത്തിലെ ഗൗതമി മേനോൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കും പ്രിയങ്കരിയായത്. പിന്നീട് ബോളിവുഡിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത യാമി, തമിഴിലും സാന്നിധ്യമറിയിച്ചു.

പ്രശസ്ത സംവിധായകൻ ആദിത്യ ധറാണ് യാമിയുടെ ഭർത്താവ്. ആദിത്യ സംവിധാനം ചെയ്ത പുതിയ ചിത്രം 'ധുരന്ധർ' തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് യാമി ഗൗതം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇതിനിടെ ബോളിവുഡ് നിർമ്മാതാവ് കരൺ ജോഹറും യാമിയും തമ്മിലുള്ള ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. ഈ വീഡിയോയിലെ ചില പരാമർശങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം.

> ആമസോൺ പ്രൈം വീഡിയോയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യാമിയും കരൺ ജോഹറും. "പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ" എന്നായിരുന്നു കരൺ ജോഹർ, യാമിയെ വിശേഷിപ്പിച്ചത്. പിന്നാലെ ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ‘കരൺ ജോഹറിന് നാണമില്ലേ’ എന്നാണ് പലരും രൂക്ഷ വിമർശനം ഉന്നയിച്ച് ചോദിച്ചത്. അതിനൊരു കാരണവുമുണ്ട്.

വർഷങ്ങൾക്ക് മുൻപ് 'ഇന്ത്യ ഗോട്ട് ടാലന്റ്' എന്ന ഷോയിൽ യാമി ​ഗാതം അതിഥിയായി എത്തിയരുന്നു. അന്ന് കരൺ ജോഹർ, മലൈക്ക അറോറ, കിരൺ ഖേർ തുടങ്ങിയവരായിരുന്നു ജഡ്ജെസ്. അന്ന് യാമിയെ മൂവരും മൈന്റ് പോലും ചെയ്തിരുന്നില്ല. ഫോട്ടോ എടുക്കാൻ പോയപ്പോഴും താരത്തെ വിളിച്ചില്ല. പൂർണമായും അവോയ്ഡ് ചെയ്യുകയാണ് ചെയ്തത്. ഈ സമയത്തെല്ലാം ഉള്ളിലെ വിഷമം പുറത്തു കാണിക്കാതിരിക്കാൻ കഷ്ടപ്പെടുന്ന ​യാമിയെ കാണാനായി. ഈ വീഡിയോ വലിയ രീതിയിൽ അന്ന് വൈറലും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351518/social-media-protests-against-director-who-hugged-yami-gautam)