(moviemax.in) സോഷ്യൽ മീഡിയയിലെ ജനപ്രിയ ജോഡികളായ മീത്ത്-മിറി (മിഥുൻ, റിതുഷ) ദമ്പതികൾക്ക് നേരെ സൈബർ ഇടങ്ങളിൽ കടുത്ത വിമർശനം. രസകരമായ റീൽസുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയരായ ഇവർക്ക്, ഒരു പെറ്റ് ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പഴി കേൾക്കേണ്ടി വരുന്നത്.
ഉദ്ഘാടന ചടങ്ങിനിടെ തങ്ങളുടെ പിഞ്ചുകുഞ്ഞിനോട് ഇരുവരും പെരുമാറിയ രീതിയാണ് പലരെയും പ്രകോപിപ്പിച്ചത്. കുഞ്ഞിന്റെ സുരക്ഷയിലോ സൗകര്യത്തിലോ ശ്രദ്ധിക്കാതെ, വീഡിയോ കണ്ടന്റുകൾക്കും പ്രശസ്തിക്കും മുൻഗണന നൽകിയെന്നാരോപിച്ചാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്ത് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഉദ്ഘാടനത്തിന് വന്ന ഇരുവരും കാറിൽ നിന്ന് ഇറങ്ങുന്നുണ്ട്. മിഥുന്റെ കയ്യിൽ പെറ്റായ നായ ഉണ്ടായിരുന്നു. പിന്നാലെ ബാക്കിലിരുന്ന റിതുഷയും കുഞ്ഞും പുറത്തേക്ക് വന്നു. ഇതിനിടയിൽ ബാലൻസ് നഷ്ടമായി കുഞ്ഞ് വീഴുന്നത് വീഡിയോയിൽ കാണാം. എന്നാൽ അത് കാര്യമാക്കാതെ മിഥുനും റിതുഷയും നടന്നു മുന്നോട്ട് വരുന്നുണ്ട്. ശേഷം കുഞ്ഞ് തനിയെ എഴുന്നേറ്റ് അമ്മയ്ക്കൊപ്പം കൈപിടിച്ച് നടന്ന് വരുന്നുമുണ്ട്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയർന്നത്. 'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ', എന്നാണ് പലരും കമന്റ് ചെയ്തത്. റിയാക്ഷൻ വീഡിയോകളും പുറത്തുവന്നു. ഇതിന് താഴെ മറുപടിയുമായി ഇരുവരും രംഗത്ത് എത്തിയിട്ടുണ്ട്.
മീത്ത് മിറിന്റെ പ്രതികരണം ഇങ്ങനെ
5 സെക്കന്‍റ് വീഡിയോ കണ്ടിട്ട് ഒരാളുടെ പാരന്‍റിംഗ്, ജീവിതം എല്ലാം അനലൈസ് ചെയ്യുന്നവര്‍ക്ക് വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. നിങ്ങള്‍ കണ്ടത് എന്താ ? കുഞ്ഞ് എക്സൈറ്റ്മെന്‍റ് കൊണ്ട് ഇറങ്ങുമ്പോള്‍ ചെറുതായി ബാലന്‍സ് പോയി. പിന്നെ അവന്‍ തന്നെ കറക്ട് ചെയ്തു. അത്ര സിമ്പിളായ കാര്യം. അവന്‍ വീണില്ല, ഒന്നും സംഭവിച്ചില്ല. ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു നോര്‍മല്‍ സീന്‍ ആണ്.
ഞങ്ങള്‍ വളര്‍ത്തുന്നത് സ്ട്രോങ് ആയ ഒരു കുട്ടിയെയാണ്. വീണാല്‍ എഴുന്നേല്‍ക്കാനും ഹാന്‍ഡില്‍ ചെയ്യാനും പഠിക്കണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്ലാറ്റിനും പാനിക് ആകാന്‍ പഠിപ്പിക്കുന്നതല്ല പാരന്‍റിംഗ്. നായയ്ക്ക് കെയര്‍ കൊടുക്കുന്നു. കുഞ്ഞിന് ഇല്ല എന്നൊക്കെ പറയുന്നവര്‍.. സത്യസന്ധമായി അത് ഞങ്ങളെ കുറിച്ചൊന്നും പറയുന്നില്ല, നിങ്ങളുടെ മൈന്‍ഡ് സെറ്റിനെയാണ് കാണിക്കുന്നത്. സ്നേഹം divide ചെയ്യുന്നതല്ല, multiply ചെയ്യുന്നതാണ്.
ലോകത്ത് ഞങ്ങളുടെ കുഞ്ഞിനെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഞങ്ങളാണ്. അവന്‍റെ അമ്മയും അച്ഛനും. അവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വേദന ഫീല്‍ ചെയ്യുന്നത് ഞങ്ങള്‍ക്കാണ്. പുറത്തു നിന്ന് അയ്യോ പാവം എന്ന് സിമ്പതി കാണിക്കുന്നവര്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. വ്യൂസിനായി കഥ ഉണ്ടാക്കുന്നതും ഒരു ചെറിയ മൊമന്‍റ് എടുത്ത് നെഗറ്റീവിറ്റി സ്പ്രെഡ് ചെയ്യുന്നതും ഈസിയാണ്. പക്ഷേ അത് നിങ്ങളെ വളര്‍ത്തില്ല. സമൂഹത്തിനും ഗുണം ചെയ്യില്ല. സമൂഹത്തില്‍ എത്രയേറെ സീരിയസായ വിഷയങ്ങളുണ്ട്. അവയില്‍ റിയാക്ട് ചെയ്താല്‍ മൂല്യം ഉണ്ടാകും. ഇതുപോലുള്ള കാര്യങ്ങള്‍ വലുതാക്കി കാണിക്കുന്നത് സമയനഷ്ടം മാത്രമാണ്. ഞങ്ങളുടെ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് ആരും പഠിപ്പിക്കേണ്ട. ഞങ്ങള്‍ക്കറിയാം അവന്‍ എന്താണെന്ന്. അത് മതി.
Content Highlight: Meeth-Miri couple responds to criticism
































.jpeg)
