അവധി ദിനത്തിൽ കരിമ്പ് ജ്യൂസ് കടയിൽ സഹായിക്കാനെത്തിയ വിദ്യാർത്ഥി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

അവധി ദിനത്തിൽ കരിമ്പ് ജ്യൂസ് കടയിൽ സഹായിക്കാനെത്തിയ വിദ്യാർത്ഥി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
Apr 2, 2026 03:04 PM | By Krishnapriya S R

മലപ്പുറം: (truevisionnews.com) സ്‌കൂൾ അവധി ദിനത്തിൽ ജോലിക്ക് സഹായിയായി എത്തിയ വിദ്യാർത്ഥി കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. അരീക്കോട് സ്വദേശിയായ പി.കെ. മുഹമ്മദ് ഷാമിൽ (15) ആണ് ദാരുണമായി മരണപ്പെട്ടത്.

കാവനൂർ അത്താണിക്കലിലെ കടയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ ഷാമിലിനെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അവധിക്കാലത്ത് കുടുംബത്തെ സഹായിക്കാൻ പോയ വിദ്യാർത്ഥിയുടെ വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.

A person who went to help at a juice shop because it was a holiday ended up in a tragic shock.

Next TV

Related Stories
കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

Apr 2, 2026 04:31 PM

കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട, വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും...

Read More >>
സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ

Apr 2, 2026 03:48 PM

സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്, ഇന്ന് വില കുറഞ്ഞത് രണ്ട് തവണ

ആഗോള സ്വർണവിപണി കുത്തനെ ഇടിയുന്നു, ഇന്ന് വില കുറഞ്ഞത് രണ്ട്...

Read More >>
Top Stories