വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം

വടകരയിൽ  സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം
Mar 27, 2026 08:27 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നത് സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം.

കൊറ്റിയാംവെള്ളിയിൽ 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

സിപിഎം നേതാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പൊലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം. യുഡിഎഫിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എൽഡിഎഫിന്‍റെ മറുപടി.

Student's hand broken in Vadakara explosion; UDF says explosion occurred during bomb making

Next TV

Related Stories
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

Mar 27, 2026 10:13 PM

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി...

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് -  എന്‍എംആര്‍ റസാഖ്

Mar 27, 2026 10:05 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് - എന്‍എംആര്‍ റസാഖ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍...

Read More >>
നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

Mar 27, 2026 09:23 PM

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ് , കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഫെസ്റ്റ്...

Read More >>
Top Stories

News Roundup