---
title: "'അവൻ ഒരുപാട് സഹിച്ചു, ഞങ്ങളെ സംരക്ഷിച്ചു'; രൺവീറിന്റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് അമ്മ മനസുതുറക്കുന്നു"
english_title: "Ranveer's mother opens up about his early struggles"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349967/ranveers-mother-opens-up-about-his-early-struggles"
published_at: "2026-03-27T10:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c609edae7b4_Ranveers_mother_opens_up_about_his_early_struggles.jpg"
keywords: []
---

# 'അവൻ ഒരുപാട് സഹിച്ചു, ഞങ്ങളെ സംരക്ഷിച്ചു'; രൺവീറിന്റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് അമ്മ മനസുതുറക്കുന്നു

> **Lead Summary:** 'ധുരന്ദർ' എന്ന വമ്പൻ വിജയത്തിലൂടെ ബോളിവുഡിൽ തന്റെ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ് രൺവീർ സിങ്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ രൺവീറിന്റെ പ്രകടനത്തിന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ നിന്ന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

## Article Content

'ധുരന്ദർ' എന്ന വമ്പൻ വിജയത്തിലൂടെ ബോളിവുഡിൽ തന്റെ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ് രൺവീർ സിങ്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ രൺവീറിന്റെ പ്രകടനത്തിന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ നിന്ന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

ഈ വൻ വിജയത്തിനിടെ നടന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. രൺവീറിന്റെ ആദ്യകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് അമ്മ മനസുതുറക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. താരം ഇന്ന് അനുഭവിക്കുന്ന ഈ വലിയ വിജയം വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണെന്ന് ഓർമ്മിപ്പിക്കുന്ന വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

'അവൻ വീട്ടിൽ വന്ന് പറയും അമ്മേ ഇന്നൊരു മോശം ദിവസമായിരുന്നു എന്ന്. ഒരു അമ്മയായതിനാൽ, അവൻ എന്തിനെക്കുറിച്ചോ അസ്വസ്ഥനാണെന്ന് നമുക്ക് മനസ്സിലാകും. ആ സമയത്ത് രൺവീർ പലതും അനുഭവിച്ചിരുന്നു. അതിൽ നിന്നെല്ലാം നമ്മളെ സംരക്ഷിക്കുകയും ചെയ്യും. ആ സമയത്ത് രൺവീർ ഞങ്ങളെ എല്ലാ വേദനകളിൽ നിന്നും നിരസിക്കലുകളിൽ നിന്നും കേൾക്കേണ്ടി വന്ന അഭിപ്രായങ്ങളിൽ നിന്നും സംരക്ഷിച്ചു. ഇപ്പോൾ രൺവീറിന് പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ, അവൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും അവൻ വളരെ ദൂരം പിന്നിട്ടിരിക്കുന്നു', അമ്മയുടെ വാക്കുകൾ. അമ്മയുടെ വാക്കുകൾ കേട്ടയുടൻ രൺവീർ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. സിമി ഗരേവാളിന്റെ ഷോയിൽ പങ്കെടുത്തതായിരുന്നു രൺവീറും മാതാപിതാക്കളും.

2010 ൽ ബാൻഡ് ബാജാ ബരാത്ത് എന്ന സിനിമയിലൂടെയാണ് രൺവീർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. തുടർന്നെത്തിയ നടന്റെ എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായിരുന്നു. അതേസമയം, ധുരന്ദർ 1000 കോടിയും കടന്നു മുന്നേറുകയാണ്. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ കളക്ഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രമായി മാറിയ 'ധുരന്ദര്‍ 2', ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, ആദ്യ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്നീ റെക്കോര്‍ഡുകളും സ്ഥാപിച്ചു. ആഗോള തലത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ 'ധുരന്ദര്‍ 2' ഈ ഫ്രാഞ്ചൈസിനെ കൊണ്ട് പോയത് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കാണ്.

[

[RANVEER SINGH CRIED. 💔](https://t.co/eULB6erPrR)

[Ranveer broke down as his mother spoke about his struggles and the countless rejections he faced. pic.twitter.com/eULB6erPrR](https://t.co/eULB6erPrR)

[— CineAlpha (@CineAlpha1) March 24, 2026](https://t.co/eULB6erPrR)

### Related Links & Sources
- [Original Story Source](https://moviemax.in/news/349967/ranveers-mother-opens-up-about-his-early-struggles)