നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്
Mar 27, 2026 09:23 PM | By Susmitha Surendran

കോഴിക്കോട് (നാദാപുരം) : (https://truevisionnews.com/)  പുതിയ കാലത്ത് സൂഹത്തിൽ നിർഭയമായി പ്രതികരിച്ചുകൊണ്ട് ജീവിത മൂല്യങ്ങളായ സത്യസന്ധത അച്ചടക്കം സമയനിഷ്ട എന്നിവ പരിപാലിച്ച് മുന്നേറാൻ പുതു തലമുറ ശീലിക്കണമെന്ന് കേരള നിയമസഭ സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസ് പറഞ്ഞു. കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിൽ പ്രതിഭാ സംഗമവും പ്രൊവിഡൻസ് ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് നഷ്ടമാകുന്ന പൊതു ബോധങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് വളർന്ന് വരുന്ന തലമുമുറകളുടെ കടമയാണ്. അഴിമതിക്കും തെറ്റുകൾക്കുമെതിരെ വിരൾ ചൂണ്ടാൻ ചെറുപ്രായത്തിലെ പ്രാപ്തരാകണമെന്നും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.


പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ് മുഖ്യാതിഥിയായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി, പ്രധാന അധ്യാപിക സി ബീന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലീഡർ ദേവന കൃഷ്ണ സ്വാഗതവും പ്രിൻസിപ്പാൾ എം.കെ വിനോദൻ നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ സഫീറ മൂന്നാം കുനി, സഫീറ മൂന്നാം കുനി,പി ശ്രീലത ,അഹമ്മദ് പുന്നക്കൽ ,പി എസ് പ്രീത , ചന്ദ്രൻ കെ.ടി, സജിന മണ്ണിയൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി ജയലക്ഷ്മി,അബ്ബാസ് കണേക്കൽ, നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രഞ്ജിത്ത്,ഡോ. ഹമീദ്, ദേശീയ അധ്യാപക അവാർഡ് ജേതാവ്  കെ. ഹേമചന്ദ്രൻ മാസ്റ്റർ,സംസ്ഥാ അധ്യാപക അവാർഡ് ജേതാവ് സത്യൻ നീലിമ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എം.കെ അഷ്റഫ്, നാദാപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് സി രാഗേഷ്, എഴുത്തുകാരൻ  അനു പാട്യംസ്, കവയിത്രി ശൈലജ ഒ കെ എന്നിവർ പ്രതിഭകളെ അനുമോദിച്ചു.


രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പ്രതിനിധികളുമായി രണ്ടായിരത്തിലധികം പേർ പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്ര നടന്നു. പഞ്ചാരിമേളവും വാദ്യഘോഷങ്ങളും സമൂഹത്തിനുള്ള നല്ല സന്ദേശളും ശാസ്ത്ര നേട്ടങ്ങളുടെ പ്രദർശനവും ഘോഷയാത്രയെ ശ്രദ്ധേയമാക്കി.

പിടിഎ ഭാരവാഹികളായ എംടികെ മനോജ്, ടി സി കൃഷ്ണദാസ്, കുന്നത്ത് മനോജ് , രോഷിൽ, ജിജിന, വിജിന, വി.പി രാജേഷ്, പ്രാധാന അധ്യാപിക അജിത പോഗ്രാം കൺവീനർ നിത, സ്റ്റാഫ് സെക്രട്ടറി റീന, നിഷ കല്ലേരി, സുഭാഷ്, ജിതേഷ് സിപി തുടങ്ങിയവർ നേതൃത്വം നൽകി.

The new generation should learn to live and respond fearlessly - RajuNarayanaSwamy IAS Kallachi Providence School Fest

Next TV

Related Stories
 എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

Mar 27, 2026 10:44 PM

എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

തിരുവനന്തപുരം മുക്ക് പണ്ടം പണയം വെച്ച് പണം തട്ടി, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ....

Read More >>
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

Mar 27, 2026 10:13 PM

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി...

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് -  എന്‍എംആര്‍ റസാഖ്

Mar 27, 2026 10:05 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് - എന്‍എംആര്‍ റസാഖ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍...

Read More >>
Top Stories










News Roundup