---
title: "'നാല് വർഷമായി പ്രണയത്തിലാണ്, പക്ഷേ പങ്കാളിയെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കില്ല'; വിവാഹ വിശേഷങ്ങളുമായി നാദിറ മെഹ്‌റിൻ"
english_title: "Nadira Mehreen with wedding details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350069/nadira-mehreen-with-wedding-details"
published_at: "2026-03-27T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c655922da70_Nadira_Mehreen_with_wedding_details.jpg"
keywords: []
---

# 'നാല് വർഷമായി പ്രണയത്തിലാണ്, പക്ഷേ പങ്കാളിയെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കില്ല'; വിവാഹ വിശേഷങ്ങളുമായി നാദിറ മെഹ്‌റിൻ

> **Lead Summary:** ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നാദിറ മെഹ്‌റിൻ തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെക്കുന്നു. ബിഗ് ബോസിന് ശേഷം മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകളിൽ സജീവമായ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

## Article Content

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നാദിറ മെഹ്‌റിൻ തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെക്കുന്നു. ബിഗ് ബോസിന് ശേഷം മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകളിൽ സജീവമായ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

താൻ പ്രണയത്തിലാണെന്നും എന്നാൽ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ താല്പര്യമില്ലെന്നും നാദിറ വ്യക്തമാക്കി. സ്വകാര്യ ജീവിതത്തെ സ്വകാര്യമായി തന്നെ വെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിവാഹക്കാര്യത്തിൽ കൃത്യമായ പ്ലാനിംഗുകൾ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

''നാലു വർഷമായി എനിക്കൊരു റിലേഷൻഷിപ്പുണ്ട്. പക്ഷേ അത് എനിക്ക് പരസ്യമായി വെളിപ്പെടുത്താൻ എനിക്ക് താൽപര്യക്കുറവുണ്ട്. നാളെ വിവാഹം നടന്നാൽ പോലും വ്യക്തിപരമായി എന്റെയൊരു റിലേഷൻഷിപ്പിനെ സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും എനിക്ക് താൽപര്യമില്ല'',

രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. '' പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്'', എന്നും നാദിറ പറഞ്ഞിരുന്നു.

ആക്റ്റിവിസ്റ്റ്, മോ‍ഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് തിരുവനന്തപുരം സ്വദേശിയായ നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ഒരു ട്രാൻസ് വ്യക്തി നയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350069/nadira-mehreen-with-wedding-details)