മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
Mar 27, 2026 10:13 PM | By Susmitha Surendran

അമ്പലപ്പുഴ: (https://truevisionnews.com/)  മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്‌സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന നിക്‌സൺ വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്.

പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ത്രേസ്യാമ്മ നിക്‌സൺ. മക്കൾ: എലിസബത്ത് നിക്‌സൺ, ലെനോ നിക്‌സൺ, ലെവിൻ നിക്‌സൺ. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാടയ്ക്കൽ ദൈവജനമാതാപള്ളി സെമിത്തേരിയിൽ.

Worker dies after collapsing while fishing

Next TV

Related Stories
 എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

Mar 27, 2026 10:44 PM

എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

തിരുവനന്തപുരം മുക്ക് പണ്ടം പണയം വെച്ച് പണം തട്ടി, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ....

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് -  എന്‍എംആര്‍ റസാഖ്

Mar 27, 2026 10:05 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് - എന്‍എംആര്‍ റസാഖ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍...

Read More >>
നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

Mar 27, 2026 09:23 PM

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ് , കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഫെസ്റ്റ്...

Read More >>
Top Stories

News Roundup