---
title: "അബോർഷൻ വിവാദം: 'ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ, ആ 22-കാരനെ ഹനാൻ കൊണ്ടുവരട്ടെ'; ആഞ്ഞടിച്ച് രേണു സുധി"
english_title: "'A woman can't get pregnant without a man, let's bring that 22-year-old to Hanan'; Renu Sudhi lashes out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350050/a-woman-cant-get-pregnant-without-a-man-lets-bring-that-22-year-old-to-hanan-renu-sudhi-lashes-out"
published_at: "2026-03-27T14:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c647c3ae585_Renu_Sudhi_lashes_out.jpg"
keywords: []
---

# അബോർഷൻ വിവാദം: 'ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ, ആ 22-കാരനെ ഹനാൻ കൊണ്ടുവരട്ടെ'; ആഞ്ഞടിച്ച് രേണു സുധി

> **Lead Summary:** നടി ഹനാൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി രംഗത്ത്. രേണു അബോർഷൻ ചെയ്തുവെന്ന് ഹനാൻ ആരോപിക്കുന്ന രീതിയിലുള്ള വീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി രേണു എത്തിയത്. ഹനാൻ തന്റെ സുഹൃത്തായിരുന്നുവെന്നും എന്തിനാണ് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രേണു പറഞ്ഞു.

## Article Content

നടി ഹനാൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി രംഗത്ത്. രേണു അബോർഷൻ ചെയ്തുവെന്ന് ഹനാൻ ആരോപിക്കുന്ന രീതിയിലുള്ള വീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി രേണു എത്തിയത്. ഹനാൻ തന്റെ സുഹൃത്തായിരുന്നുവെന്നും എന്തിനാണ് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രേണു പറഞ്ഞു.

ആദ്യം പ്രതികരിക്കേണ്ട എന്ന് കരുതിയതാണെങ്കിലും വസ്തുത അറിയാതെ തന്നെ ക്രൂശിക്കുന്നവർക്ക് മറുപടി നൽകാനാണ് ഇപ്പോൾ രംഗത്തെത്തിയതെന്ന് രേണു വ്യക്തമാക്കി. സൗഹൃദത്തെയും സ്വകാര്യ ജീവിതത്തെയും ബാധിക്കുന്ന ഇത്തരം പ്രചരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

''ഹനാൻ പറഞ്ഞ കഥകൾ വീണ്ടും വോയ്സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയർ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങൾ കൊണ്ട് വാ. കൊണ്ടുവന്നിട്ട് ബാക്കി കാര്യം ചെയ്യ്. ഹനാൻ പറയുന്നത് 22കാരനാണെന്നാണ്. എങ്കിൽ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. കാരണം ഹനാൻ എന്റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഞാൻ എവിടെയും അവർക്കെതിരെ പറഞ്ഞിട്ടില്ല. ഇപ്പോൾ അവരെന്റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ അവരെന്റെ കൂട്ടുകാരിയല്ല.

വേറെ ചിലർ പറയുന്നത് സുധി ചേട്ടനുള്ളപ്പോൾ ഞാൻ വേറൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നാണ്. സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ നിങ്ങൾക്കൊക്കെ. എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോടാണ് ഞാനിത് പറയുന്നത്. ഈ പറയുന്നവരെല്ലാം ഇതിന്റെ ഉത്തരവാദിയെ കൊണ്ടുവാ. എന്നിട്ട് നമുക്ക് ഒരുമിച്ചങ്ങ് കേസ് കൊടുക്കാം. അവിടെ വെച്ച് കാണാം'', രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350050/a-woman-cant-get-pregnant-without-a-man-lets-bring-that-22-year-old-to-hanan-renu-sudhi-lashes-out)