---
title: "'ഞങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിൾ ആണ്, രാജ് ഇല്ലാതെ എനിക്ക് പറ്റില്ല'; വിവാഹശേഷം രാജിനെക്കുറിച്ച് സാമന്തയുടെ വെളിപ്പെടുത്തൽ"
english_title: "Samantha's revelation about Raj after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349993/samanthas-revelation-about-raj-after-marriage"
published_at: "2026-03-27T11:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c61dbb6e544_Samanthas_revelation_about_Raj_after_marriage.jpg"
keywords: []
---

# 'ഞങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിൾ ആണ്, രാജ് ഇല്ലാതെ എനിക്ക് പറ്റില്ല'; വിവാഹശേഷം രാജിനെക്കുറിച്ച് സാമന്തയുടെ വെളിപ്പെടുത്തൽ

> **Lead Summary:** കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ രാജിനെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ രാജിനെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തങ്ങൾ ഒരു 'ഇറിട്ടേറ്റിങ് കപ്പിൾ' ആണെന്നും രാജ് ഇല്ലാതെ തനിക്ക് ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാണ് സാമന്ത പറയുന്നത്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും പരസ്പരമുള്ള കരുതലിനെക്കുറിച്ചും സാമന്ത സംസാരിക്കുന്ന വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

'അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിഡിമോരു തന്നെയാണ്. ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു അഭിനേത്രി കൂടെയാക്കുന്നു', സാമന്തയുടെ വാക്കുകൾ.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.

വിജയ് ദേവരകൊണ്ട് ചിത്രം ഖുഷി ആണ് സാമന്ത നായികയായി എത്തിയ അവസാന ചിത്രം. ശിവ നിർവാണ ഒരുക്കിയ സിനിമ ഒരു റൊമാന്റിക് ഡ്രാമ ചിത്രമായിരുന്നു. ഭേദപ്പെട്ട പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ചിത്രത്തിലെ വിജയ്‍യുടെയും സാമന്തയുടെയും പ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349993/samanthas-revelation-about-raj-after-marriage)