---
title: "ഇത് ന്യൂജെൻ കാമ്പസ് സ്റ്റൈൽ; ബോക്സ് ഓഫീസിൽ ഇടിമുഴക്കമായി 'ഡർബി'"
english_title: "'Derby' thunders at the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350076/derby-thunders-at-the-box-office"
published_at: "2026-03-27T15:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c65bbe4c140_ddddddddddddddddd.jpg"
keywords: []
---

# ഇത് ന്യൂജെൻ കാമ്പസ് സ്റ്റൈൽ; ബോക്സ് ഓഫീസിൽ ഇടിമുഴക്കമായി 'ഡർബി'

> **Lead Summary:** **[ **മലയാള സിനിമയിലെ കാമ്പസ് ആക്ഷൻ ചിത്രങ്ങളുടെ നിരയിലേക്ക് ആവേശകരമായ ഒരു വരവറിയിച്ചിരിക്കുകയാണ് സജിൽ മമ്പാട് സംവിധാനം ചെയ്ത 'ഡർബി'. മുൻപ് കണ്ടിട്ടുള്ള കാമ്പസ് രാഷ്ട്രീയത്തിന് പകരം, സമകാലിക ന്യൂ ജനറേഷൻ കാമ്പസുകളിലെ വീറും വാശിയും നിറഞ്ഞ 'തല്ലുമാല'കളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

## Article Content

**[ **മലയാള സിനിമയിലെ കാമ്പസ് ആക്ഷൻ ചിത്രങ്ങളുടെ നിരയിലേക്ക് ആവേശകരമായ ഒരു വരവറിയിച്ചിരിക്കുകയാണ് സജിൽ മമ്പാട് സംവിധാനം ചെയ്ത 'ഡർബി'. മുൻപ് കണ്ടിട്ടുള്ള കാമ്പസ് രാഷ്ട്രീയത്തിന് പകരം, സമകാലിക ന്യൂ ജനറേഷൻ കാമ്പസുകളിലെ വീറും വാശിയും നിറഞ്ഞ 'തല്ലുമാല'കളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

എം.ഇ.എസ് ആർട്സ് കോളേജ് മമ്പാടിന്റെ പശ്ചാത്തലത്തിൽ വൈകിങ്‌സ്, ഹൂലികിങ്‌സ് എന്നീ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സാധാരണ കാമ്പസ് സിനിമകളിലെ ക്ലീഷേകൾ ഒഴിവാക്കി, തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് സജിൽ മമ്പാട് ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

യുവതാരങ്ങളുടെ ഗംഭീര പ്രകടനമാണ് ഡർബിയെ ശ്രദ്ധേയമാക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ തുടങ്ങിയവർ ജെൻസി വൈബിൽ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. പ്രത്യേകിച്ച്, ഷോൺ എന്ന കഥാപാത്രമായി എത്തിയ അൽ അമീന്റെ പ്രകടനം സിനിമയുടെ വലിയൊരു കരുത്താണ്.

'ഓസ്ലറി'ലെ പ്രകടനത്തിന് ശേഷം ആദം സാബിക്കിന്റെ വേറിട്ടൊരു ലുക്കും ഇതിൽ കാണാം. രണ്ടാം പകുതിയിൽ എത്തുന്ന സാഗർ സൂര്യ തന്റെ നെഗറ്റീവ് ഷെയ്ഡുള്ള വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചു. ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഗോപി സുന്ദറിന്റെ സംഗീതവും അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നു. തിരക്കഥയിലെ എൻഗേജിങ് ആയ സന്ദർഭങ്ങളും മികച്ച വിഷ്വലുകളും പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തോടൊപ്പം ചേർത്തുനിർത്തുന്നുണ്ട്.

പേരിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ഒരു സ്പോർട്സ്-ആക്ഷൻ കാമ്പസ് ഡ്രാമയായി ഡർബി മാറിയിരിക്കുന്നു. സംവിധായകൻ പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിവെക്കുന്ന തരത്തിൽ മികച്ചൊരു തിയറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350076/derby-thunders-at-the-box-office)