---
title: "'എന്നെ ഒന്ന് തൊടാൻ അനുവദിക്കൂ, നിന്നെ ഞാൻ ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി രൺവീർ സിംഗ്"
english_title: "Ranveer Singh reveals his ordeal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350091/ranveer-singh-reveals-his-ordeal"
published_at: "2026-03-27T16:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c66736e5a9b_Ranveer_Singh_reveals_his_ordeal.jpg"
keywords: []
---

# 'എന്നെ ഒന്ന് തൊടാൻ അനുവദിക്കൂ, നിന്നെ ഞാൻ ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി രൺവീർ സിംഗ്

> **Lead Summary:** ബോളിവുഡിന്റെ ഊർജ്ജസ്വലനായ താരം രൺവീർ സിംഗ് ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായകനാണ്. 'ബാൻഡ് ബജാ ബരാത്ത്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 2012-ഓടെ ബി-ടൗണിൽ തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. നിലവിൽ 'ധുരന്ധർ' ഫ്രാഞ്ചൈസികളിലൂടെ ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുന്ന സൂപ്പർതാരമായി രൺവീർ മാറിക്കഴിഞ്ഞു. എന്നാൽ ഈ വിജയങ്ങളിലേക്കുള്ള പാത രൺവീറിന് അത്ര എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെയും വിവേചനങ്ങളെയും കുറിച്ച് താരം മുൻപ് തുറന്നുപറഞ്ഞിരുന്നു. 'ധുരന്ധർ 2' വാർത്തകളിൽ നിറയുമ്പോൾ, സങ്കടകരമായ ആ പഴയ വെളിപ്പെടുത്തലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

## Article Content

ബോളിവുഡിന്റെ ഊർജ്ജസ്വലനായ താരം രൺവീർ സിംഗ് ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായകനാണ്. 'ബാൻഡ് ബജാ ബരാത്ത്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 2012-ഓടെ ബി-ടൗണിൽ തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. നിലവിൽ 'ധുരന്ധർ' ഫ്രാഞ്ചൈസികളിലൂടെ ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുന്ന സൂപ്പർതാരമായി രൺവീർ മാറിക്കഴിഞ്ഞു. എന്നാൽ ഈ വിജയങ്ങളിലേക്കുള്ള പാത രൺവീറിന് അത്ര എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെയും വിവേചനങ്ങളെയും കുറിച്ച് താരം മുൻപ് തുറന്നുപറഞ്ഞിരുന്നു. 'ധുരന്ധർ 2' വാർത്തകളിൽ നിറയുമ്പോൾ, സങ്കടകരമായ ആ പഴയ വെളിപ്പെടുത്തലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആദ്യകാലങ്ങളിൽ താനും കാസ്റ്റിം​ഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നാണ് രൺവീർ സിം​ഗ് പറഞ്ഞത്. എൻഡിടിവിക്ക് നൽകിയ അഭിമുഖമായിരുന്നു ഇത്. കാസ്റ്റിങ് ഏജന്റിന്റെ ശ്രദ്ധനേടാനായി മനോഹരമായൊരു പോർട്ട്ഫോളിയോയുമായാണ് താൻ പോയതെന്നും എന്നാൽ അത് നോക്കാൻ പോലും അയാൾ തയ്യാറായില്ലെന്നും രൺവീർ പറഞ്ഞു. അയാൾക്ക് വേണ്ടത് വേറെ പലതുമായിരുന്നുവെന്നും രൺവീർ ഓർത്തെടുത്തു.

'പോർട്ട്ഫോളിയോ സൈഡിൽ വച്ചിട്ട്, 'നീ മിടുക്കനാകണം. സെക്സി ആവണം. സ്മാർട്ടും സെക്സിയും ആയാൽ ആരായാലും മുന്നോട്ട് പോകും. എനിക്ക് നിന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. അന്ന് എനിക്ക് വേണ്ടതെല്ലാം നീ തരും. എന്നെ തൊട്ടോളൂ എന്ന് നീ പറയുമെന്ന്' പറഞ്ഞു. അങ്ങനെ പറയാനുള്ള അയാളുടെ ധൈര്യം കണ്ട് ഞാൻ ഞെട്ട് പോയി. 'ശരി, ഞങ്ങൾ ഒന്നും ചെയ്യില്ല, നിന്നെ ഒന്ന് തൊടാൻ അനുവദിക്കൂ' എന്നും അയാൾ പറഞ്ഞുവെന്നും', രൺവീ‍ർ സിം​ഗ് പറഞ്ഞു. തർക്കത്തിടയിൽ അയാൾ തന്റെ ശരീരത്തിൽ തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ പറ്റില്ലെന്ന് തീർത്ത് പറഞ്ഞതോടെ അയാൾ സ്ഥലം വിട്ടുവെന്നും രൺവീർ കൂട്ടിച്ചേർത്തു. പിന്നീട് പലർക്കും അയാളിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താൻ അറിഞ്ഞുവെന്നും താരം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350091/ranveer-singh-reveals-his-ordeal)