മലപ്പുറം : (https://truevisionnews.com/) മലപ്പുറം കൂട്ടിലങ്ങാടിയിൽ കല്യാണം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദ്ദിച്ചു. വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
സംസാരിക്കുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരുക്കേറ്റു. പരുക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടിൽ തോക്കുമായെത്തി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതിയുമായുള്ള കല്യാണത്തിൽ നിന്ന് ചെറുക്കന്റെ വീട്ടുകാർ പിന്മാറിയെന്നാണു ആരോപണം.
Woman's mother and sister brutally beaten in Malappuram after they came to ask about the wedding cancellation

































