ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന
Mar 13, 2026 05:07 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പ്രതിഷേധത്തിനിടെ പരിക്കേറ്റ കേസിൽ പ്രതികളായ കെഎസ്​യു പ്രവർത്തകർ പുറത്തിറങ്ങി. കോടതിയിൽ നിന്ന് റിലീസ് ഓർഡർ കണ്ണൂർ സബ് ജയിലിൽ എത്തിച്ചതിന് പിന്നാലെയാണ് നേതാക്കൾ പുറത്തിറങ്ങിയത്. ജയിലിന് പുറത്തിറങ്ങിയ പ്രവർത്തകർക്ക് വൻ സ്വീകരണമാണ് സംഘടന നൽകിയത്.

മാലയിട്ടും ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിൽ കെഎസ്​യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കിയത്.

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റൊരായുധവും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽതിയത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്നും ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും കോടതി ഉത്തരവിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് അഞ്ചുപേർക്കും ജാമ്യം നൽകിയ‌ത്.

കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍, സി.എച്ച്. മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സംഭവത്തിൽ മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം കിടത്തി ചികിത്സ നൽകിയ ശേഷമാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.

Protest against Health Minister KSU activists released from jail organization prepares grand reception

Next TV

Related Stories
കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

Mar 13, 2026 05:15 PM

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും...

Read More >>
സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

Mar 13, 2026 05:07 PM

സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ...

Read More >>
മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

Mar 13, 2026 04:40 PM

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി, ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി...

Read More >>
മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്

Mar 13, 2026 04:40 PM

മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്

വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട്...

Read More >>
ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

Mar 13, 2026 04:04 PM

ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

സുവർണ കേരളം SK-44 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories

News Roundup