കൊല്ലം:( www.truevisionnews.com ) കെഎസ്ആർടിസി ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 8,906 രൂപ പ്രീമിയം അടച്ചാൽ ജീവനക്കാരനും കുടുംബത്തിലെ നാല് അംഗങ്ങൾക്കും 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതാണ് പദ്ധതി. കൂടാതെ, അപകട മരണമുണ്ടായാൽ 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ജീവനക്കാർക്ക് ഉറപ്പാക്കും.
നിലവിലെ ഗ്യാരേജ് നിൽക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവിൽ നാല് നിലകളുള്ള ആധുനിക ബസ് ടെർമിനൽ നിർമ്മിക്കും. രണ്ട് ഭൂഗർഭ നിലകൾ അടക്കമാണ് ഇതിന്റെ നിർമ്മാണം. നിലവിലെ ബസ് സ്റ്റേഷൻ പരിസരം ഷോപ്പിംഗ് കോംപ്ലക്സിനും പഞ്ചനക്ഷത്ര ഹോട്ടലിനുമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കെഎസ്ആർടിസിയുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ വിശദമാക്കുന്ന 'ഡിജിറ്റൽ ധവളപത്രം' മന്ത്രി പ്രകാശനം ചെയ്തു. കൊല്ലം - അഞ്ചാലുംമൂട് - തിരുവനന്തപുരം, നാഗർകോവിൽ - കളയിക്കാവിള പാതകളിലേക്കുള്ള പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. എം. മുകേഷ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കെഎസ്ആർടിസി എംഡി ഡോ. പി.എസ്. പ്രമോദ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
Health insurance worth Rs 50 lakhs for KSRTC employees; Ganesh Kumar announces
































