ചെല്ലാനത്ത് റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ച സംഭവം, ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ

ചെല്ലാനത്ത് റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ച സംഭവം, ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
Feb 10, 2026 01:04 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) എറണാകുളത്തെ ചെല്ലാനത്ത് എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചതിനെ തുടർന്ന് ഒളിവിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. അണ്ടിക്കടവ് സ്വദേശി പി ഡി ജോൺ (39) ആണ് കണ്ണമാലി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം 31ന് രാത്രി ഏഴര മണിയോടെ ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്.

റോഡരികിലൂടെ നടന്ന് വരികയായിരുന്ന എനോയ് ജൂഡ് എന്ന എട്ട് വയസ്സുകാരനെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

8 old boy was killed by a bus while walking along the road in Chellanam the absconding bus driver has been arrested

Next TV

Related Stories
ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ആണ്‍സുഹൃത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു

Feb 10, 2026 02:13 PM

ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ആണ്‍സുഹൃത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു

ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം, നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്...

Read More >>
പിഴത്തുക കുട്ടിക്ക് നൽകണം, ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്

Feb 10, 2026 01:21 PM

പിഴത്തുക കുട്ടിക്ക് നൽകണം, ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്

ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം...

Read More >>
'സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാതുപൊത്തില്ല, നിർദേശത്തെ ഗൗരവത്തോടെ കാണും' -ബിനോയ് വിശ്വം

Feb 10, 2026 12:21 PM

'സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാതുപൊത്തില്ല, നിർദേശത്തെ ഗൗരവത്തോടെ കാണും' -ബിനോയ് വിശ്വം

സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാതുപൊത്തില്ല, നിർദേശത്തെ ഗൗരവത്തോടെ കാണും, ബിനോയ്...

Read More >>
Top Stories

News Roundup