സിനിമയല്ല, എങ്കിലും ഇത് മാസ്സ്! നൂറാം ചിത്രത്തിന് മുൻപേ ലാലും പ്രിയനും ഒന്നിക്കുന്നത് എന്തിന്?

സിനിമയല്ല, എങ്കിലും ഇത് മാസ്സ്! നൂറാം ചിത്രത്തിന് മുൻപേ ലാലും പ്രിയനും ഒന്നിക്കുന്നത് എന്തിന്?
Feb 9, 2026 04:32 PM | By Anusree vc

(moviemax.in) ലയാള സിനിമയിലെ ഏറ്റവും വലിയ ഫാൻ ഫോളോവിംഗ് ഉള്ള ഹിറ്റ് കോമ്പിനേഷനുകളിൽ ഒന്നാണ് മോഹൻലാലും പ്രിയദർശനും. കിലുക്കം, വന്ദനം, ചിത്രം, താളവട്ടം തുടങ്ങി ഒരു തലമുറയെ മുഴുവൻ ആനന്ദിപ്പിച്ച നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ പ്രിയദർശൻ, തന്റെ കരിയറിലെ നൂറാം ചിത്രത്തിലും ലാലേട്ടൻ തന്നെയായിരിക്കും നായകനെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ ബിഗ് പ്രോജക്റ്റിന് മുൻപ് തന്നെ ആരാധകർക്ക് ആവേശം നൽകുന്ന മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു! എന്നാൽ ഇതൊരു മുഴുനീള ഫീച്ചർ സിനിമയല്ലെന്നതാണ് പ്രത്യേകത. പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.

കെഎസ്ആര്‍ടിസിക്കുവേണ്ടി ഒരുങ്ങുന്ന പരസ്യചിത്രത്തിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. തൊടുപുഴയിലാണ് ഷൂട്ടിം​ഗ്. കോന്നി അട്ടച്ചാക്കലില്‍ ബ്ലൂ ഹില്‍ ഫൗണ്ടേഷന്‍റെ ഒന്നാം വാര്‍ഷിക വേദിയില്‍ സംസാരിക്കവെ ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാര്‍ ആണ് ഇക്കാര്യം ആവേശപൂര്‍വ്വം പങ്കുവച്ചത്. “ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്നും ​ഗണേഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ സന്തോഷം ശ്രീ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുകയാണ്. പ്രിയദര്‍ശന്‍ ആണ് സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ വച്ച് അദ്ദേഹത്തിന്‍റെ സമയത്തിനനുസരിച്ച് കെഎസ്ആര്‍ടിസിയുടെ പരസ്യം ഷൂട്ട് ചെയ്യുകയാണ്. ഇന്ത്യയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആദ്യമായിട്ട് ആയിരിക്കും ഒരു പരസ്യം ഇറക്കാന്‍ പോകുന്നത്. അതും ഇതുപോലെ ഒരു സൂപ്പര്‍സ്റ്റാറിനെ വച്ചുകൊണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും ഒരു പൈസ പോലും വാങ്ങുന്നില്ല. പ്രിയദര്‍ശന്‍ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോ വരെ സൗജന്യമായിട്ട് തന്നിട്ടാണ് നമ്മള്‍ ഇത് ചെയ്യുന്നത്”, ​ഗണേശ് കുമാര്‍ പറഞ്ഞു. എട്ട്, ഒന്‍പത് തീയതികളില്‍ ചിത്രീകരണം നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ പരിപാടിയില്‍ ഫഹദ് ഫാസിലും ധ്യാന്‍ ശ്രീനിവാസനും പങ്കെടുത്തിരുന്നു.

2027 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായിരിക്കും മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ നൂറാം ചിത്രമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഒരു സംവിധായകന്‍റെ കരിയറിലെ ആദ്യത്തെയും നൂറാമത്തെയും ചിത്രത്തില്‍ ഒരേ നടന്‍ അഭിനയിക്കുക എന്നതും ഇന്ത്യന്‍ സിനിമയില്‍ ആദ്യമാവും. പ്രിയദര്‍ശന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തിയാണ്. ഇതിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. അതേസമയം സിനിമാജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലുമൊത്തുള്ള നൂറാം ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അതിന്‍റെ പ്രകാശനം. തന്‍റെ ഓര്‍മ്മകളുടെ പുസ്തകത്തിന്‍റെ അവസാന അധ്യായം മോഹന്‍ലാലിനെക്കുറിച്ചായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി.

Content Highlight: It's not a movie, but it's mass! Why are Lal and Priyanm teaming up before their 100th film?

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News