---
title: "ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്"
english_title: "Sabarimala gold robbery case; ED summons actor Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341138/sabarimala-gold-robbery-case-ed-summons-actor-jayaram"
published_at: "2026-02-10T07:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a92ee0bd9b_6.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

> **Lead Summary:** **കൊച്ചി:** ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശം.

## Article Content

**കൊച്ചി:** ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശം.

ശബരിമലയിലെ കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഈ ഇടപാടിലൂടെ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും. പി.എം.എൽ.എ ആക്ട് പ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ കേസിലെ സാക്ഷിയെന്ന നിലയിൽ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ തന്റെ വീട്ടിൽ പൂജകൾക്കായി എത്തിയിട്ടുണ്ടെന്നും എന്നാൽ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് ജയറാം അന്ന് നൽകിയ മൊഴി.

മുരാരി ബാബു, ശ്രീകുമാർ എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡി ജയറാമിനും നോട്ടീസ് അയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.

### Related Links & Sources
- [Original Story Source](https://moviemax.in/news/341138/sabarimala-gold-robbery-case-ed-summons-actor-jayaram)