---
title: "സിനിമ പ്രമോഷനിൽ വിട്ടുനിന്നു; ബിജു മേനോനെതിരെ നിയമനടപടിക്കൊരുങ്ങി അനൂപ് കണ്ണൻ"
english_title: "Anoop Kannan prepares to take legal action against Biju Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341189/anoop-kannan-prepares-to-take-legal-action-against-biju-menon"
published_at: "2026-02-10T12:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ad4786b5db_BIJU_MENOMN.jpg"
keywords: []
---

# സിനിമ പ്രമോഷനിൽ വിട്ടുനിന്നു; ബിജു മേനോനെതിരെ നിയമനടപടിക്കൊരുങ്ങി അനൂപ് കണ്ണൻ

> **Lead Summary:** **[**കരാർ ലംഘിച്ച് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്ന നടൻ ബിജു മേനോനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ. താരത്തിന്റെ അഭാവം മൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

## Article Content

**[**കരാർ ലംഘിച്ച് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്ന നടൻ ബിജു മേനോനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ. താരത്തിന്റെ അഭാവം മൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബിജു മേനോനെതിരെ നടപടി എടുക്കാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ ഉറപ്പ് നൽകിയിരുന്നതായും അനൂപ് കണ്ണൻ പറഞ്ഞു. സിനിമയുടെ വിജയത്തിനായി താരങ്ങൾ പ്രമോഷനിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്നിരിക്കെ, കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനെതിരെ കർശന നിലപാടാണ് സിനിമാ സംഘടനകൾക്കിടയിൽ ഉയരുന്നത്. വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നി‍ർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രം. ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ്. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.

ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‍ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാസരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്‍ണൻ ചോദിച്ചു.

പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/341189/anoop-kannan-prepares-to-take-legal-action-against-biju-menon)