സ്നേഹം അഭിനയമല്ല, ഞങ്ങളും മനുഷ്യരാണ്; വിവാദങ്ങൾക്ക് മറുപടിയുമായി ഇച്ചാപ്പി

സ്നേഹം അഭിനയമല്ല, ഞങ്ങളും മനുഷ്യരാണ്; വിവാദങ്ങൾക്ക് മറുപടിയുമായി ഇച്ചാപ്പി
Feb 10, 2026 02:06 PM | By Anusree vc

(moviemax.in) 'ഇച്ചാപ്പി ദ വേൾഡ്' എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വ്ലോഗർ ശ്രീലക്ഷ്മി, തനിക്കും അമ്മായിയമ്മയ്ക്കുമെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെയും സൗരവിന്റെയും വിവാഹം. വിവാഹ വിശേഷങ്ങൾ ചാനലിലൂടെ പങ്കുവെച്ചതിന് പിന്നാലെ, ശ്രീലക്ഷ്മിയും സൗരവിന്റെ അമ്മയും തമ്മിലുള്ള സ്നേഹം വെറും അഭിനയമാണെന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്കുവെച്ചിരുന്നു.

പുതിയ വ്ലോഗിലൂടെയാണ് താരം ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. സ്വന്തം വീട്ടിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ അമ്മയും ഭർത്താവ് സൗരവും ശ്രീലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. തങ്ങൾക്കിടയിലുള്ള ബന്ധം സ്വാഭാവികമാണെന്നും അനാവശ്യമായ വിദ്വേഷ കമന്റുകൾ കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി. വിവാഹശേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതോടെ നിരവധി ആരാധകർ ശ്രീലക്ഷ്മിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

''അപ്പുവിന്റെ (സൗരവ്) വീട്ടിൽ വന്നപ്പോൾ ‍ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ഒരു ആശ്വാസമായിരുന്നു. എന്റെ അച്ഛനും അമ്മയും സുരക്ഷിതരാണ്. അവർക്കുള്ളതെല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയം മുതൽ കണക്ക് കൂട്ടിയാൽ ഞാനും അപ്പുവും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് എന്റെ വീട്ടിലാണ്. ബാക്കി കുറച്ച് ദിവസമെ തൃശൂർ നിന്നിട്ടുള്ളൂ. ആ വീട്ടിൽ കയറി ചെന്നപ്പോൾ വേറൊരു വീട്ടിൽ കയറി ചെന്നതുപോലെ തോന്നിയില്ല. കമന്റ് സെക്ഷൻ അമ്മയെ ഞാൻ കാണിക്കാറില്ല. കാരണം ഹാർട്ട് പേഷ്യന്റാണ്. ഞങ്ങളുടെ വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാൻ വരുമ്പോൾ ഞങ്ങൾക്കും മനസുണ്ട്, വികാരങ്ങളുണ്ട് എന്നൊക്കെ ഓർത്തിട്ട് മാത്രം ചെയ്യുക. ആൾബലം കൂടിയ ആശ്വാസം എനിക്കുണ്ട്. അതൊക്കെയാണ് ഞാൻ സന്തോഷം തോന്നുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആളുകൾ പക്ഷെ വേറെ രീതിയിലാണ് അതെടുത്തത്. ഞാൻ ഒന്നും മൈൻഡ് ചെയ്യുന്നില്ല'', ശ്രീലക്ഷ്മി വീഡിയോയിൽ പറഞ്ഞു.


''രണ്ടു വർഷം മുൻപു വരെ അമ്മയ്ക്ക് നല്ല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അപ്പു വന്നതോടെ അമ്മ നല്ല ഹാപ്പിയായി. ഇവിടെ ഫുൾ ഹാപ്പി വൈബായി. അപ്പുവിന് എന്റെ വീടാണ് ഏറെ ഇഷ്ടം'', എന്നും ശ്രീലക്ഷ്‍മി വ്ളോഗിൽ പറഞ്ഞു.

Content Highlight: Love is not an act, we are also human beings; Ichappi responds to controversies

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News