---
title: "ഇൻഫ്ലുവൻസർ ചിന്നു പാപ്പു ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Influencer Chinnu Pappu found dead in his quarters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341092/influencer-chinnu-pappu-found-dead-in-his-quarters"
published_at: "2026-02-09T16:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989c442cef40_chinnu_pappu.jpg"
keywords: []
---

# ഇൻഫ്ലുവൻസർ ചിന്നു പാപ്പു ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോട്: ജില്ലയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെയാണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കാസർകോട്: ജില്ലയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെയാണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്ന ചിന്നുവിന്റെ വിയോഗം സുഹൃത്തുക്കൾക്കും ഫോളോവേഴ്സിനും വലിയ ആഘാതമായി. മരണകാരണം വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341092/influencer-chinnu-pappu-found-dead-in-his-quarters)