ലാളിച്ച കൈകൊണ്ട് ജീവനെടുത്തു ...! പാലക്കാട്‌ ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

ലാളിച്ച കൈകൊണ്ട് ജീവനെടുത്തു ...! പാലക്കാട്‌ ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു, പ്രതി കസ്റ്റഡിയിൽ
Feb 5, 2026 01:32 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) കൊടുംക്രൂരത .... കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (35) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ആർ. സതീഷിനെ (37) വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം.

പോസ്റ്റ്‌മോര്‍ട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. സംശയം തോന്നിയ പോലീസ് സതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.




Palakkad elder brother beats younger brother to death

Next TV

Related Stories
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

Feb 5, 2026 05:29 PM

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന്...

Read More >>
Top Stories










News Roundup