---
title: "വിവാഹം വൈകുന്നത് എന്തുകൊണ്ട്? മനസ് തുറന്ന് സായ് ധൻസിക; വിശാലിന്റെ ആ വലിയ സ്വപ്നത്തിന് കാവലായി നടി!"
english_title: "Vishal and Sai Dhansika's wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340305/vishal-and-sai-dhansikas-wedding"
published_at: "2026-02-05T14:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69845a0036693_movie2.jpg"
keywords: []
---

# വിവാഹം വൈകുന്നത് എന്തുകൊണ്ട്? മനസ് തുറന്ന് സായ് ധൻസിക; വിശാലിന്റെ ആ വലിയ സ്വപ്നത്തിന് കാവലായി നടി!

> **Lead Summary:** **[**തെന്നിന്ത്യൻ സിനിമാലോകം ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ് നടൻ വിശാലിന്റെയും നടി സായ് ധൻസികയുടെയും വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിവാഹം നീണ്ടുപോകുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

## Article Content

**[**തെന്നിന്ത്യൻ സിനിമാലോകം ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ് നടൻ വിശാലിന്റെയും നടി സായ് ധൻസികയുടെയും വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിവാഹം നീണ്ടുപോകുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

ഈ സാഹചര്യത്തിലാണ് തന്റെ പുതിയ ചിത്രമായ 'യോഗി ഡാ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സായ് ധൻസിക വിവാഹത്തെക്കുറിച്ചുള്ള മനസ് തുറന്നത്. തങ്ങളുടെ വിവാഹം വൈകാനുള്ള പ്രധാന കാരണം നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണമാണെന്ന് ധൻസിക വ്യക്തമാക്കുന്നു.

ആ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുക എന്നത് വിശാലിന്റെ വലിയൊരു സ്വപ്നമാണെന്നും, കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം അതിനായുള്ള പ്രയത്നത്തിലാണെന്നും നടി പറഞ്ഞു. ആ ലക്ഷ്യം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ വിവാഹമുണ്ടാകൂ എന്നും അതുകൊണ്ട് തന്നെ ഒരു കൃത്യമായ തീയതി ഇപ്പോൾ പറയാൻ കഴിയില്ലെന്നും ധൻസിക കൂട്ടിച്ചേർത്തു.

വിശാലുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകി. തങ്ങൾക്കിടയിലുള്ള പത്ത് വയസ്സിന്റെ വ്യത്യാസം ഒരു തടസ്സമായി കാണുന്നില്ലെന്നും, പ്രായത്തേക്കാൾ ഉപരി പരസ്പരമുള്ള സ്നേഹത്തിനും ധാരണയ്ക്കുമാണ് താൻ മുൻഗണന നൽകുന്നതെന്നും നടി പറഞ്ഞു.

ജീവിതത്തിൽ പക്വതയുള്ള ഒരു പങ്കാളിയെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും വിശാൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്നിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായതായും ധൻസിക വെളിപ്പെടുത്തി. സൗഹൃദത്തിലായിരുന്ന ഇരുവരും പ്രണയത്തിലാണെന്ന കാര്യം 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

'കബാലി', 'പേരാൺമൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയായ ധൻസിക, ദുൽഖർ സൽമാൻ ചിത്രം 'സോളോ'യിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ്. ഫെബ്രുവരി ആറിന് സായ് ധൻസികയുടെ 'യോഗി ഡാ' റിലീസ് ചെയ്യാനിരിക്കെ, വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സുന്ദർ സി സംവിധാനം ചെയ്യുന്ന 'പുരുഷൻ' ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340305/vishal-and-sai-dhansikas-wedding)