കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ് അറസ്റ്റിലായത്.
സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.
Nine-year-old girl raped in Kozhikode; RSS worker arrested
































