---
title: "22 വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി, കണ്ണുനീരോടെയല്ല, ഇനി ചിരിയോടെ കാണാം; 'കാഴ്ച'യ്ക്ക് കാലം കരുതിവെച്ച പുനസ്സമാഗമം"
english_title: "They met after 22 years, and now they will meet with laughter, not tears; A reunion that was time-honored for 'Kajcha'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340294/they-met-after-22-years-and-now-they-will-meet-with-laughter-not-tears-a-reunion-that-was-time-honored-for-kajcha"
published_at: "2026-02-05T13:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698454281a4bc_kazhich_viral.jpg"
keywords: []
---

# 22 വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി, കണ്ണുനീരോടെയല്ല, ഇനി ചിരിയോടെ കാണാം; 'കാഴ്ച'യ്ക്ക് കാലം കരുതിവെച്ച പുനസ്സമാഗമം

> **Lead Summary:** [ ഭാവനകൾക്ക് ദൃശ്യരൂപം നൽകുന്ന എഐ സാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗമാകാറുണ്ട്. എന്നാൽ മലയാളികളുടെ വികാരമായ 'കാഴ്ച' എന്ന സിനിമയിലെ കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സിനിമാപ്രേമികളുടെ കണ്ണ് നനയിക്കുകയാണ്.

## Article Content

[ ഭാവനകൾക്ക് ദൃശ്യരൂപം നൽകുന്ന എഐ സാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗമാകാറുണ്ട്. എന്നാൽ മലയാളികളുടെ വികാരമായ 'കാഴ്ച' എന്ന സിനിമയിലെ കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സിനിമാപ്രേമികളുടെ കണ്ണ് നനയിക്കുകയാണ്.

കാലം മായ്ക്കാത്ത ആ 'കാഴ്ച' സംവിധായകൻ ബ്ലെസിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന 'കാഴ്ച' (2004) മലയാളികൾക്ക് ഇന്നും ഒരു തേങ്ങലാണ്. കുട്ടനാട്ടിലെ പ്രൊജക്ടർ ഓപ്പറേറ്ററായ മാധവന്റെയും (മമ്മൂട്ടി), ഗുജറാത്ത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് അവന്റെ ജീവിതത്തിലേക്ക് വന്ന പവൻ എന്ന കൊച്ചുണ്ടാപ്രിയുടെയും കഥയായിരുന്നു ചിത്രം. നിയമത്തിന്റെ നൂലാമാലകൾ കാരണം ആ കുഞ്ഞിനെ കൈവിടേണ്ടി വന്ന മാധവന്റെ വേദന ഓരോ പ്രേക്ഷകന്റേതുമായിരുന്നു.

എഐ പകർന്നു നൽകിയ പുനസ്സമാഗമം ഇപ്പോഴിതാ ആ വേദനയ്ക്ക് മരുന്നെന്നോണം എഐ സാങ്കേതികവിദ്യയിലൂടെ ഒരു പുനസ്സമാഗമം ഒരുക്കിയിരിക്കുകയാണ് 'സിഗ്നേച്ചർ ബൈ ആനന്ദ്' എന്ന ([https://www.instagram.com/signature_by_aanand/?utm_source=ig_embed&ig_rid=34b98737-cf52-4566-8c6b-5e1aae09eea4](https://www.instagram.com/signature_by_aanand/?utm_source=ig_embed&ig_rid=34b98737-cf52-4566-8c6b-5e1aae09eea4)) ഇൻസ്റ്റഗ്രാം പേജ്. കാലം വരുത്തിയ മാറ്റങ്ങളോടെ നരകയറിയ മുടിയും താടിയുമായി മാധവനും, മുതിർന്ന യുവാവായി മാറിയ പവനും, മകൾ അമ്പിളിയുമൊക്കെ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. അവർ ചിരിച്ചു കൊണ്ട് ഒന്നിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത് വലിയൊരു ആശ്വാസമാണ്.

> സോഷ്യൽ മീഡിയയിൽ തരംഗം വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. "വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരു നൊമ്പരത്തിന് ഒടുവിൽ പരിഹാരമായി" എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340294/they-met-after-22-years-and-now-they-will-meet-with-laughter-not-tears-a-reunion-that-was-time-honored-for-kajcha)