സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും
Feb 5, 2026 05:29 PM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും.

തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്സുമാർ തൃശ്ശൂരിൽ ഒത്തുകടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക.

കഴിഞ്ഞ ഏഴു വർഷമായി ആരോഗ്യ മേഖലയിൽ ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്ന് യു.എൻ.എ ചൂണ്ടിക്കാട്ടുന്നു. 2016ൽ സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ലഭിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ടിലെ ശിപാർശകൾ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 40,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നാണ് അഞ്ച് വർഷമായി യു.എൻ.എ ആവശ്യപ്പെടുന്നത്.

Nurses in private hospitals to go on strike; will go on strike on February 21st

Next TV

Related Stories
നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ;'പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും'

Feb 5, 2026 06:46 PM

നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ;'പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും'

നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ, പാര്‍ട്ടി പറഞ്ഞാൽ...

Read More >>
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

Feb 5, 2026 06:28 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം, കേസെടുത്ത് വനിതാ...

Read More >>
കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍

Feb 5, 2026 05:59 PM

കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍

കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ...

Read More >>
Top Stories