'തനിക്ക് ഇന്ന് ഖേദം തോന്നുന്നില്ല, മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്, എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും' - അമൃത സുരേഷ്

'തനിക്ക് ഇന്ന് ഖേദം തോന്നുന്നില്ല, മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്,  എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും' -  അമൃത സുരേഷ്
2026-02-05T14:28:00 | By Susmitha Surendran

 ( https://moviemax.in/)മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയും സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്തേക്ക് എത്തിയ അമൃത ഇന്ന് കേരളത്തിലെ മുൻനിര പോപ്പ് ഗായികമാരിൽ ഒരാളാണ്.

ഏഷ്യാനെറ്റിലെ 'ഐഡിയ സ്റ്റാർ സിംഗർ' (2007) എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മലയാള സിനിമകളിൽ അമൃത ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് അമൃത സുരേഷ് തുറന്നുപറഞ്ഞ വാക്കുകൾ വലിയ ചർച്ചയാവുകയാണ്.


ജീവിതത്തിൽ ഇതുവരെ എടുത്ത ഒരു തീരുമാനത്തിലും തനിക്ക് ഇന്ന് ഖേദം തോന്നുന്നില്ലെന്ന് അമൃത പറയുന്നു. എടുത്ത തീരുമാനങ്ങൾ തെറ്റായാലും ശരിയായാലും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനാണ് താരം ശ്രമിച്ചിട്ടുള്ളത്.

ഏറ്റവും തളർന്നുപോയ ഘട്ടങ്ങളിൽ തന്നെ ചേർത്തുപിടിച്ചത് കുടുംബമാണെന്ന് താരം വെളിപ്പെടുത്തി. "കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ജീവനോടെ ഇരിക്കില്ലായിരുന്നു" എന്ന അമൃതയുടെ വാക്കുകൾ അവർ കടന്നുപോയ മാനസിക സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

അഭിരാമി സ്ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ങ്ത്തൊന്നും ഉള്ളിൽ ഇല്ല. അവൾ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്.

അതാണ് എന്റെ സ്ട്രങ്ത്ത്. അതിന് എനിക്ക് സപ്പോർട്ട് തരുന്നത് അഭിയാണ്. കുട്ടിക്കാലം മുതൽ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികൾക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു.

ഇപ്പോഴും അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളു. അവൾ എന്റെ പട്ടാളമായാണ് പല കാര്യങ്ങളിലും നിന്നിട്ടുള്ളത്. റിയാക്ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവൾ പ്രതികരിക്കും. അതെങ്ങനെ ശരിയാകും?. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ലെന്ന ആറ്റിറ്റ്യൂഡാണ് അവൾക്ക്. അഭിയെപ്പോലൊരാളെ കിട്ടുക എന്നത് ഭാ​ഗ്യമാണ്. സഹോദരിമാർക്കിടയിൽ ഉള്ള കുശുമ്പ് പോലും അവൾക്കില്ല.

എല്ലാം എനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണ്. ഒരു കരണത്ത് അടിച്ചാൽ മറുകരണം കൂടി കാണിച്ച് കൊടുത്തിരുന്നയാളാണ് അച്ഛൻ. ഒച്ചയും ബഹളവും ഇല്ലാത്ത പാവം അച്ഛനായിരുന്നു. ഞാൻ അച്ഛനെപ്പോലെയാണ് എന്നാണ് അമ്മ പറയാറ്. ഒന്നും തട്ടിപ്പറിച്ച് സ്വന്തമാക്കുന്ന സ്വഭാവം അച്ഛനില്ല. എനിക്കുമില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളും നഷ്ടപ്പെട്ട് പോകാറുണ്ട്. ഇടിച്ച് നിന്ന് കാര്യങ്ങൾ സാധിച്ചെടുക്കുന്ന രീതിയാണല്ലോ സമൂഹത്തിൽ അമൃത പറയുന്നു.

ലോ പഠിക്കണമെന്ന ആ​ഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രി​ഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർ​ഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആ​ഗ്രഹം അവൾക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവൾ പറയാറുണ്ട്.

ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രി​ഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് നമുക്ക് കാണാം.

അവൾ അതിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് സന്തോഷമാണ്. പാപ്പു വളർന്ന് എന്റെ അത്രയുമായി‌. തടിയും പൊക്കവുമെല്ലാം എനിക്കുള്ളത് പോലെയാണ്. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. മിസ്റ്റേക്ക്സ് എല്ലാവരും ചെയ്യും. അതിനാൽ തന്നെ നാളെ ഒരു മിസ്റ്റേക്ക് നിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല.

കാരണം മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കിൽ കയ്യിൽ നിന്നും എന്തെങ്കിലും മിസ്റ്റേക്സ് പറ്റിയാൽ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കൺഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്.



Content Highlight: Interview with AmritaSuresh goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup